ശ്രീനാരായണ സമിതി അള്‍സൂരു ഗുരുമന്ദിരം പ്രതിഷ്ഠാ വാര്‍ഷികം ഇന്ന്

ബെംഗളൂരു: ശ്രീനാരായണ സമിതി അള്‍സൂരു ഗുരുമന്ദിരത്തിലെ 33-മത് പ്രതിഷ്ഠാ വാർഷികം വെള്ളിയാഴ്ച്ച നടക്കും. രാവിലെ മഹാ ഗണപതിഹവനത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പ്രതിഷ്ഠാദിന പൂജ, ഗുരു പൂജ, ഗുരുദേവ കൃതികളുടെ പാരായണം, ഗുരു പുഷ്പാജ്ഞലി, കലശാഭിഷേകം എന്നിവ യഥാക്രമം നടക്കും. ശ്രീ ശ്രീ വിഖ്യാതാനന്ദ സ്വാമിജികൾ മുഖ്യാതിഥിയായി പങ്കെടുത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് അന്നദാനത്തോടെ ചടങ്ങുകൾ അവസാനിക്കുമെന്ന് സമിതി ജനറല്‍ സെക്രട്ടറി എം കെ രാജേന്ദ്രന്‍ അറിയിച്ചു.
<br>
TAGS :
SUMMARY : Sri Narayana Samiti Allsur Gurumandir prathishta Anniversary Today
<br>
TAGS :
SUMMARY : Sri Narayana Samiti Allsur Gurumandir prathishta Anniversary Today