ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരം; തുരങ്ക പാതയ്ക്ക് കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി


ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്കഴിക്കാനുള്ള കർണാടക സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ തുരങ്ക ഇടനാഴിക്ക് () കേന്ദ്രം ഫണ്ട്‌ അനുവദിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടെന്നും കേന്ദ്രത്തിൽ നിന്ന് അനുകൂല മറുപടി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ദേശീയപാത ഏഴിനെയും ദേശീയപാത 14നെയും ബന്ധിപ്പിക്കുന്ന പദ്ധതിക്ക് 30,000 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. സംസ്ഥാന സർക്കാരും ദേശീയപാത അതോറിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി കേന്ദ്ര ബജറ്റിൽ തുക വകയിരുത്തണമെന്നാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഹെബ്ബാളിൽനിന്ന് സെൻട്രൽ സിൽക്ക് ബോർഡിലേക്ക് 18 കിലോമീറ്റർ നീളുന്ന തുരങ്കപാതയാണ് പദ്ധതിയുടെ ആദ്യഘട്ടം.

പാതയിൽ വാഹനങ്ങൾക്കായി അഞ്ച് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ഉണ്ടാകും. സെൻട്രൽ സിൽക്ക് ബോർഡ്, ലാൽബാഗ്, ബാംഗ്ലൂർ ഗോൾഫ് ക്ലബ്, പാലസ് ഗ്രൗണ്ട്സ്, ഹെബ്ബാൾ ഫ്ലൈഓവറിന് സമീപം എസ്റ്റീം മാളിന് അടുത്ത്, എന്നിവിടങ്ങളിലാണ് എൻട്രി, എക്സിറ്റ് പോയിൻ്റുകൾ ആലോചിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ കടുത്ത എതിർപ്പിനിടെയാണ് ബെംഗളൂരുവിൻ്റെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തുരങ്കപാത പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്.

TAGS: | TUNNEL CORRIDOR
SUMMARY: Centre will help funding in tunnel corridor project says cm


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!