ഓടിക്കൊണ്ടിരുന്ന പെട്രോള്‍ ടാങ്കറിന് തീപിടിച്ചു

കോട്ടയം ഏറ്റുമാനൂർ – തലയോലപ്പറമ്പ് റോഡില്‍ മുട്ടുചിറയില്‍ പെട്രോള്‍ ടാങ്കറിന് തീപിടിച്ചു. ഓടിക്കൊണ്ടിരുന്നതിനിടയില്‍ ആണ് തീ പിടിച്ചത്. ടാങ്കറിന്റെ മുൻഭാഗം മുഴുവനായും തീ പടർന്നു. ടാങ്കറിലെ ജോലിക്കാർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. എറണാകുളത്ത് നിന്ന് കോട്ടയത്തേക്ക് വന്ന ലോറിക്കാണ് തീ പിടിച്ചത്. കയറ്റം കയറിവരുന്നതിനിടെ ലോറിക്ക് തീപിടിക്കുകയായിരുന്നു. ലോറിയുടെ അടിഭാഗത്തു നിന്നാണ് തീ ആദ്യം പടർന്നത്. ഫയർഫോഴ്സിന്റെ കാര്യക്ഷമമായ ഇടപ്പെടലില്‍ വൻ അപകടം ഒഴിവായി.

LEAVE A REPLY

Please enter your comment!
Please enter your name here