സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും, ഓൺലൈൻ ഡെലിവറിയുമില്ല

കൊച്ചി: വാണിജ്യ പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടലുകള്‍ ഇന്ന് അടച്ചിടും.  കൂള്‍ബാര്‍, ബേക്കറി, കന്റീന്‍ എന്നിവയും തുറക്കില്ല. ഓണ്‍ലൈന്‍ ഫുഡ് വിതരണവും നിര്‍ത്തിവെക്കും. വാണിജ്യ പാചകവാതകത്തിന് സബ്‌സിഡി അനുവദിക്കുക, ആവശ്യാനുസരണം ഇന്ധനം ലഭ്യമാക്കുക തുടങ്ങിയവ ഉന്നയിച്ചാണ് കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്‍റ്  അസോസിയേഷന്‍ പ്രതിഷേധസൂചകമായി ഹോട്ടലുകള്‍ അടച്ചിടുന്നത്. വ്യാപാരി വ്യവസായി ഏകോപനസമിതി, വ്യാപാരി വ്യവസായി സമിതി, ഓൾ കേരള കാറ്ററേഴ്‌സ് അസോസിയേഷൻ, ഹോസ്റ്റൽ ഓണേഴ്‌സ് ഫെഡറേഷൻ തുടങ്ങിയ സംഘടനകൾ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിലാണ് പ്രതിഷേധം. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3085 രൂപയാണ് നൽകേണ്ടത്. ഹോട്ടലുകൾ മുന്നോട്ട് കൊണ്ടുപോകാനാകാത്ത സാഹചര്യമാണ് നിലവിലെന്ന് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.

വിലക്കയറ്റവും ഉയർന്ന വാടകയും കൂലി വർധനവുമെല്ലാം കാരണം ഇതിനോടകം തന്നെ ഹോട്ടൽ മേഖല വലിയ സാമ്പത്തിക സമ്മർദം നേരിടുന്നുണ്ട്. നിലവിലെ സിലണ്ടർ ക്ഷാമം മൂലം ഇപ്പോൾ തന്നെ 50 ശതമാനത്തിൽ താഴെ ഹോട്ടലുകൾ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ. പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റൊറൻ്റ അസോസിയേഷൻ നേരത്തെ അറിയിച്ചിരുന്നു. കേരളം ഉൾപ്പെടെ അഞ്ചിടങ്ങളിലെ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെയായിരുന്നു എൽപിജി സിലിണ്ടറിൻ്റെ വില കേന്ദ്ര സർക്കാർ കൂട്ടിയത്.

SUMMARY: Hotels in the state will be closed today, there will be no online delivery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല വീണ്ടും രാജിവച്ചു

ഡല്‍ഹി: ബിജെപി ദേശീയ വക്താവ് സ്ഥാനത്ത് നിന്ന് രാജിവച്ച ഷെഹ്സാദ് പൂനവാല,...

മകന്റെ അടിയേറ്റ് പിതാവ് മരിച്ചു

കോഴിക്കോട്: വെള്ളിപറമ്പില്‍ മകന്റെ മര്‍ദനമേറ്റ് 66കാരനായ പിതാവ് മരിച്ചു. മക്കിനിയാട്ട് ശശിധരനാണ്...

തന്‍റെ അഭിപ്രായങ്ങള്‍ കേള്‍ക്കാൻ ബിജെപി നേതൃത്വം തയ്യാറായില്ല; വെളിപ്പെടുത്തലുമായി നടൻ ദേവൻ

തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പ്രാഥമിക അംഗത്വവും രാജിവെച്ചതിന്...

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. പവന് 400 രൂപ ഉയർന്നതോടെ...

ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂര്‍ സര്‍വകലാശാലയുടെ വിലക്ക്

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പാലയാട് ക്യാമ്പസില്‍ ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴ് ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ഏഴാംക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി....

കർണാടകയിലെ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ); വിവരശേഖരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കർണാടകയിലെ പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ (SIR) നടപടിയിൽ വീടുതോറുമുള്ള...

കേരളസമാജം ‘കന്നഡ കലിയോണ’ക്ക് ഉജ്ജ്വല തുടക്കം

ബെംഗളൂരു: ബാംഗ്ലൂര്‍ മലയാളികള്‍ക്ക് കന്നഡ പഠിക്കാന്‍ ബാംഗ്ലൂര്‍ കേരള സമാജം അവസരം...

Related Articles

Popular Categories