ഓടുന്ന ബസിൽ വെച്ച് റീൽസ് ചെയ്തു; എൻഡബ്ല്യൂകെആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ

ബെംഗളൂരു: ഓടുന്ന ബസിൽ വെച്ച് റീൽസ് ചിത്രീകരിച്ച നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (എൻഡബ്ല്യൂകെആർടിസി) ഡ്രൈവർക്കും കണ്ടക്ടർക്കും സസ്പെൻഷൻ. ഡ്രൈവർ ഹനുമന്തപ്പ, കണ്ടക്ടർ അനിത എന്നിവരെയാണ് സസ്പെൻഡ്‌ ചെയ്തത്. ഇരുവർക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

ബസ് ഓടിക്കുന്നതിനിടെ കുട പിടിച്ചാണ് ഡ്രൈവർ ഹനുമന്തപ്പയും കണ്ടക്ടർ അനിതയും റീൽ ഷൂട്ട്‌ ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ, സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസുകളുടെ അവസ്ഥ മോശമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തി. സംഭവം ഗൗരവമായി എടുത്തിട്ടുണ്ടെന്ന് നെഡബ്ല്യൂകെആർടിസി മാനേജിംഗ് ഡയറക്ടർ പ്രിയങ്ക പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുമെന്നും പ്രിയങ്ക വിശദീകരിച്ചു. റീൽ വൈറൽ ആയതോടെ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here