ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്റെ വിടുതല്‍ ഹര്‍ജി തളളി

ഡോക്ടര്‍ വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപ് നല്‍കിയ വിടുതല്‍ ഹരജി കൊല്ലം അഡിഷനല്‍ സെഷന്‍സ് കോടതി തള്ളി. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഭാഗം കോടതിയെ സമീപിച്ചത്. ഹരജിയില്‍ കഴിഞ്ഞയാഴ്ച വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു.

സന്ദീപ് മനഃപൂര്‍വം കുറ്റം ചെയ്തിട്ടില്ലെന്നും സ്വയരക്ഷാര്‍ഥമാണ് വന്ദന ദാസിനെ ആക്രമിച്ചതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിച്ചില്ല. ഹൈകോടതിയില്‍ റിവിഷന്‍ ഹരജി നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചു. കഴിഞ്ഞ വര്‍ഷം മേയ് 10നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഹൗസ് സര്‍ജനായിരുന്ന ഡോക്ടര്‍ വന്ദന ദാസിനെ സന്ദീപ് കൊലപ്പെടുത്തിയത്.

മറ്റൊരു കേസുമായി ബന്ധപ്പെട്ട് വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അപ്രതീക്ഷിതമായി വന്ദന ദാസിനെ ആക്രമിക്കുകയായിരുന്നു. കേസിന്റെ കുറ്റപത്രം പോലിസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതിനിടെ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം കോടതിയെ സമീപിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here