തിരഞ്ഞെടുപ്പ് പരാജയം ഒന്നിന്റെയും അവസാനമല്ല; തെറ്റുതിരുത്തി മുന്നോട്ട് പോകുമെന്ന് പി. ജയരാജൻ

കണ്ണൂർ: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയം സിപിഎമ്മിനെ സംബന്ധിച്ച്‌ ഒന്നിന്‍റെയും അവസാനമല്ലെന്ന് പി ജയരാജൻ. പരാജയപ്പെട്ടെങ്കിലും പ്രസ്ഥാനത്തിന് സമരപോരാട്ടങ്ങളുടെ ത്യാഗഭരിതമായ ചരിത്രമുണ്ടെന്നും ഏത് പ്രതിസന്ധിയെയും അതിജീവിക്കാൻ പാർട്ടിക്ക് കരുത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധ നിലപാടുള്ള ഭരണകക്ഷികള്‍ക്ക് തിരിച്ചടി നേരിട്ടത് വലതുപക്ഷ ശക്തികളുടെ ആഗോള മുന്നേറ്റത്തിന്റെ ഭാഗമാണെന്ന് ജയരാജൻ നിരീക്ഷിച്ചു. കേരളത്തില്‍ പത്ത് വർഷത്തെ എല്‍.ഡി.എഫ് സർക്കാരിന്റെ ക്ഷേമ-വികസന നേട്ടങ്ങളേക്കാള്‍ വലതുപക്ഷം നടത്തിയ കൊണ്ടുപിടിച്ച പ്രചാരണങ്ങളാണ് ഒരു വിഭാഗം ജനങ്ങളെ യു.ഡി.എഫ് പക്ഷത്തേക്ക് എത്തിച്ചത്. ബി.ജെ.പി മൂന്ന് സീറ്റുകള്‍ നേടിയത് അപകടകരമായ സൂചനയാണെന്നും ഇതിനെ ആശയപരമായി ചെറുക്കാൻ ഇടതുപക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലത്തില്‍ നിന്ന് പാർട്ടി സ്വയം പരിശോധിച്ച്‌ തിരുത്തേണ്ട പാഠങ്ങളുണ്ടെന്ന് ജയരാജൻ തുറന്നു സമ്മതിച്ചു. നേരത്തെ തുടങ്ങിവച്ച തെറ്റുതിരുത്തല്‍ പ്രക്രിയ കൂടുതല്‍ ഗൗരവത്തോടെ തുടരണം, അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പാർട്ടി അനുഭാവികള്‍ സോഷ്യല്‍ മീഡിയയിലൂടെ വിമർശനങ്ങള്‍ ഉന്നയിക്കുന്നതിനെയും അദ്ദേഹം പരാമർശിച്ചു. ഈ വെല്ലുവിളിയെയും അതിജീവിക്കുമെന്നും പി. ജയരാജൻ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

SUMMARY: Election defeat is not the end of anything; P. Jayarajan says he will correct his mistakes and move forward

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

യുക്രെയ്നില്‍ ഇന്ത്യൻ മരുന്നുകമ്പനിക്കുനേരെ റഷ്യൻ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

കീവ്: ഇന്ത്യന്‍ കമ്പനിയായ കുസും ഗ്രൂപ്പിന്റെ ഉക്രെയ്‌നിലെ വന്‍ ഫാര്‍മ പ്ലാന്റിന്...

‘മരണത്തെ ഭയമില്ല, വിമാനം തകര്‍ക്കാൻ തന്നെയാണ് ആഗ്രഹിച്ചത്’; നടുക്കുന്ന വെളിപ്പെടുത്തലുമായി ഫ്ലൈ ദുബായ് സഹപൈലറ്റ്

ദുബായ്: ടെല്‍ അവീവിലേക്ക് പോകുകയായിരുന്ന ഫ്ലൈ ദുബായ് വിമാനം മനഃപൂര്‍വം തകര്‍ക്കാന്‍...

ശബരിമല സീസണില്‍ സ്വകാര്യ ബസ് ഇറക്കാൻ കെഎസ്‌ആര്‍ടിസി

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലത്തെ യാത്രാ തിരക്ക് പരിഹരിക്കാന്‍ സ്വകാര്യ ബസുകള്‍ വാടകയ്‌ക്കെടുത്ത്...

ഇ.എന്‍ സുരേഷ് ബാബുവിനെ മാറ്റി; വി. ചെന്താമരാക്ഷന്‍ സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി

പാലക്കാട്: വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍...

വിക്ടറി വിമൻസ് കോൺഫറൻസ് സമാപിച്ചു

ബെംഗളൂരു: കർണാടകയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രിസ്തീയ വനിതകളെ ഒന്നിപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച...

50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്....

സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണ്‍ ഓണാഘോഷം

ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു....

നവവധുവിന് നേരെ സ്ത്രീധന പീഡനം; ഭര്‍ത്താവിനും മാതാപിതാക്കള്‍ക്കുമെതിരെ കേസ്

കൊല്ലം: നവവധുവിന് നേരെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരപീഡനം നടന്നതായി പരാതി. വിവാഹം...

Related Articles

Popular Categories