കടലാക്രമണം; കേരള തീരത്ത് ജാഗ്രതാ നിര്‍ദേശം

കേരള തീരത്ത് വിഴിഞ്ഞം മുതല്‍ കാസറഗോഡ് വരെ ഇന്നു രാത്രി 11.30 വരെ 3.0 മുതല്‍ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിന്‍റെ വേഗം സെക്കൻഡില്‍ 55 cm നും 70 cm നും ഇടയില്‍ മാറിവരുവാൻ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

തെക്കൻ തമിഴ്നാട് തീരത്ത് കുളച്ചല്‍ മുതല്‍ കിലക്കരെ വരെ ഇന്ന് രാത്രി 11.30 വരെ 3.0 മുതല്‍ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here