Home page lead banner

ഒരിക്കൽ ഒരിടത്ത്

നോവൽ ▪️ ബ്രിജി. കെ. ടി.

0
Post ad banner after image

അധ്യായം പതിനാറ്

മായയുടെ പനി കുറഞ്ഞു. പക്ഷെ എഴുന്നേല്ക്കാൻ കഴിയുന്നില്ല. ശരീരം വേദനയും ക്ഷീണവും.
അടിവയറ്റിൽ നീരുവീണതു പോലെ വയർ കമ്പിച്ചിരിക്കുന്നു.
മായ കുളക്കടവിൽ കണ്ടതൊക്കെ ഓർക്കാൻ ശ്രമിച്ചപ്പോള്‍ എല്ലാറ്റിനും മറവിയുടെ അവ്യക്തത.
മായയെ സംബന്ധിച്ചിടത്തോളം ആര്യ ഏട്ത്തി മായ അറിയുന്ന ഒരു കഥാപാത്രമായി മാറി.
നിസ്സഹായയായി വെള്ളത്തിൽ പിടഞ്ഞു മരിച്ച ഏട്ത്തിയുടെ, ആഗ്രഹ നിവൃത്തി മായയിലൂടെയാണു എന്നോ മറ്റോ അല്ലേ പറഞ്ഞത്.
ഏട്ത്തിക്ക് സ്വന്തം വയറ്റിൽ വളരുന്ന ഉണ്ണീയെ പെറ്റു വളർത്താൻ എന്ത് ആഗ്രഹം ഉണ്ടായിരുന്നിട്ടുണ്ടാവും.
എന്നും കുഞ്ഞുണ്ടാവുന്നതും സ്വപ്നം കണ്ട് നടന്നിരുന്ന ആ കണ്ണുകൾ നിത്യമായി അടച്ച് കളഞ്ഞില്ലേ ഏട്ടൻ.

വര / ബ്രിജി കെ.ടി


എന്നിട്ടും എന്തഭിനയം.
ഏട്ത്തി പറഞ്ഞപ്പൊഴാ ഒരു ബോധമുണ്ടായത്. തന്റെ വയറ്റിലും ഉണ്ണിയുണ്ട്.
സൂക്ഷിക്കണം. ഒക്കെ അസൂയക്കാരാ എന്ന് പറഞ്ഞത് ഏട്ടനെ ഉദ്ദേശിച്ച് തന്നെയാണ്.
മായ വിചാരിച്ചു.
ഏട്ത്തിയെ പ്പോലെ ഒരു പാവമല്ല ഈ മായ. എന്റെ ഉണ്ണിയ്ക്കെന്തെങ്കിലും സംഭവിച്ചാൽ …
മായ എഴുന്നേല്ക്കാൻ ശ്രമിച്ചു. ശരീരത്തിന്റെ വേദന വിട്ടുമാറിയിട്ടില്ല.
ചാരിയിരിക്കാൻ ഉണ്ണൂലി സഹായിച്ചപ്പോൾ മായ നിലവിളിച്ചു.
പിടിക്കുന്നിടത്തൊക്കെ വേദന്യാവണൂ…!
നനഞ്ഞൊട്ടിയതു പോലെ ത്തന്നെ ഉണങ്ങിപ്പോയ മുടി ദൂപം കാണിച്ചു ജഢ പിടിച്ചതൊക്കെ പതുക്കെ വിടർത്തിക്കൊണ്ട് അടുത്തു തന്നെ നിന്നിരുന്ന ഉണ്ണൂലിയുടെ കുഴിഞ്ഞ കണ്ണൂകൾ ഈറനണിഞ്ഞു.
ന്നാലും …ആത്തോല്‌ ന്താ..ഈ കാണിച്ചേ..അർദ്ധരാത്രി ..ഒറ്റക്ക് കൊളത്തിലിയ്ക്ക്… പുവ്വേ?
ഞാനൊറങ്ങാൻ പോണത് കണ്ടതല്ലേ ആത്തോല്‌. ന്റെ വാതിലു ഇപ്രത്തൂന്നു അടക്കേം ചെയ്തു. ല്ലെങ്കി ഞാൻ കേട്ടേനെ ആത്തോല്‌ വാതിലു തുറന്നു പോണത്.
എല്ലാരും നന്നെ ഭയന്നൂ ട്ടോ.
പെട്ടന്നു അകത്തേക്ക് കടന്നു വന്ന അമ്മയേയും സുഭദ്രച്ചിറ്റയേയും കണ്ട് ഉണ്ണൂലി നിശ്ശബ്ദയായി.
മായ വെറുതെ അടിവയറു തടവിക്കൊണ്ടിരുന്നു.. ന്റെ ഉണ്ണി അവിടെ ഭദ്രമാണ്. മായ ഓർത്തു.
കുട്ടിക്കെന്തേ വയറിനു വല്ല അസ്ക്കിതേങ്ങാനും ..ണ്ടോ..?
അമ്മ അടുത്തിരുന്നു കൊണ്ട് മായയുടെ തലയിൽ തലോടി.
മായ അമ്മയേയും സുഭദ്ര ച്ചിറ്റയേയും വെറുതെ നോക്കി. ഒന്നും പറഞ്ഞില്ല.
അമ്മയുടെ മുഖത്തും കഴുത്തിലും ഒക്കെ ദീനത്തിന്റെ ഓർമ്മകൾ കറുത്ത അടയാളങ്ങളായി ബാക്കിയായിരിക്കുന്നു.
ഇത്ര നാളും മുറിയിൽ നിന്നും പുറത്തിറങ്ങാത്തതു കൊണ്ടാഞ്ഞിട്ടാവും നന്നായി വിളറിയിട്ടുണ്ട്.
അവരുറ്റേ കണ്ണുകൾ നിറഞ്ഞു.
ന്നാലും …ന്റെ കുട്ടിയെ ഭഗവതി കാത്തൂന്ന് പറയ്യല്ലേ വേണ്ടൂ..
സുഭദ്ര ചിറ്റ മായയുടെ നെറ്റിയിൽ കൈ വെച്ചു നോക്കി.
പനി പോയി. എനി സാരംല്യാ.. ഒന്നും പറ്റീല്യാലോ ന്റെ മായക്കുട്ടിക്ക്.
ഇനി ഇങ്ങനത്തെ കാര്യങ്ങളൊന്നും കുട്ട്യോളെ ഏല്പ്പിക്കൂം വേണ്ട.
ഒരിക്കൽ രാത്രി …ങനെ എണീറ്റു പോയോര്…പിന്നേം പിന്നേം,…ണീറ്റ് പോവൂത്രെ.
ആ ഗോപാലൻ നായരുടെ പാടത്ത് പണി എട്ക്കണ ആ ചിരുതേണ്ടല്ലോ അതിന്റെ കെട്ട്യോൻ ഇങ്ങനയല്ലേ മരിച്ചത്.
പുലർച്ചെ, കോളില്‌  മീൻ പിടിക്കാൻ പോണ കൂക്ക് കേട്ട്…, ണീട്ട് പോയതാത്രെ.
ഒറ്റാലും കോപ്പും ഒക്കെ കൊണ്ട് ശരെ ശരേന്നു പാടത്തു കൂടി ഓടി. മുമ്പേ പൊയ കൂട്ടുകാരുടെ ഒപ്പമെത്താൻ ഓടി.
ന്ന് ട്ട് ന്താ.. ശരിക്ക് ള്ള ബോധം വന്നപ്പോ …നട്ടപ്പാതിരയ്ക്ക്  ഒറ്റയ്ക്ക് അഴിമുഖത്ത് നിക്ക്വാണ്  എന്നു മനസ്സിലായി.
ഭയന്നു വിറച്ച ചാത്തൻ വെട്ടിയലച്ചു ഒറ്റ വീഴ്ച.
പിന്നെ പിറ്റേന്ന് കാലത്ത് നടക്കാൻ പോയ ഒരു പാതിരി കണ്ടിട്ടാ..ആളോളെ അറീച്ചത്.
മായയുടെ മുഖം വാടിയത് ശ്രദ്ധിച്ച സുഭദ്ര ച്ചിറ്റ പറഞ്ഞു.
ഇനി തൊടങ്ങി….ഉണ്ണൂലി നേരിട്ട് കണ്ട പോല്യാ…പറയണേ..
മായക്കുട്ടിക്ക് അങ്ങനത്തെ ഒന്ന്വൊല്ലാ..
എണീറ്റ് പോണുണ്ടോ  അശ്രീകരം. ഈ ശേഠ ഒറ്റ ഒരുത്തിയാ ന്റെ കുട്ട്യേ …ങനെ പേടിപ്പിക്കണേ..
ആത്തോലിന്റെ കാര്യം ല്ലാ ഞാൻ പറേണേ.
മായ സുഭദ്രച്ചിറ്റയുടെ മുഖത്ത് തറപ്പിച്ചു നോക്കി. ഒരു പന്തിയല്ലാത്ത മുഖഭാവം കണ്ട് ചിറ്റ ഒന്നു പതറി…!
മായക്കുട്ടി…എന്താ ങനെ.. നോക്കണേ…? നീം ….,പേടി മാറീല്യാന്നുണ്ടോ?
മായ ഒന്ന് ഞെട്ടി.
ഹേയ്…നല്ല തല വേദന.
മായ വെറുതെ കരയാൻ തുടങ്ങി.
എല്ലാവരുടേയും കണ്ണുകൾ  നിറഞ്ഞു.
എന്തിനാ…ന്റെ കുട്ടി ങനെ കരയണതേയ്….ഒക്കെ ശരിയാവും. പിന്നെ ഉണ്ണിക്ക് എഴുതുന്നുണ്ട്. ഉണ്ണീം വരട്ടെ.
ഇനീപ്പോ ഏട്ത്തി ഏതായാലും അടുക്കളയിൽ കേറാറായീലോ. കുട്ടി കുറച്ചീസം അമ്മാത്ത് പോയി നില്ക്കട്ടെ.അമ്മയുടെ കൂടെ ഒന്നു രണ്ടീസം നില്ക്കുമ്പോൾ ഒക്കെ ശര്യാവും.
ങനെ പനിച്ച് കെടക്കുമ്പളോ..? എന്നെ നോക്കാൻ എത്ര കഷ്റ്റം സഹിച്ചൂ …ന്റെ കുട്ടി.  ന്ന് ട്ട് ഇപ്പോ കുട്ടിക്ക് പനി വന്നപ്പോ..അമ്മാത്തയ്ക്ക് അയക്കേ..ഭ്രാന്ത് പറയല്ലേ സുഭദ്രേ..
ഞാൻ നോക്കിക്കോളാലോ…ന്റെ കുട്ട്യേ.
ദൊക്കെ ..അറീമ്പോ…ന്നെ പറ്റി അവരൊക്കെ എന്താ കരുത്വാ.? അന്തർജ്ജനം കണ്ണു തുടച്ചു.
അങ്ങനെ ഒന്നൂല്യാ…അവരൊക്കെ വിവരൊള്ളോരല്ലേ..?
ഞാൻ അതല്ല പറഞ്ഞതേയ്. അമ്മേടേ അട്ത്ത് നിക്കണ പോല്യാവില്ല്യാ ലോ.
അതൊക്കെ ശര്യാ.. പനി മാറീടുമ്പോ പോവാല്ലോ?

മായ നിഷേധാർഥത്തിൽ തലയാട്ടി.
അമ്മയും ചിറ്റയും ഒന്നമ്പരന്നു.
അല്ലെങ്കിൽ…മിനിറ്റിനു പത്തു പ്രാവശ്യം പറയും…അമ്മയെ കാണണം ന്ന്..ല്യേ..?
അമ്മ പുഞ്ചിരിച്ചു.
അമ്മ മായയുടെ കണ്ണുകൾ തുടച്ചു.
കുട്ടി… ന്നി…കരയരുത് ട്ടോ.. ന്റെ കുട്ടി എങ്ങടും പോണ്ടാ.
മായ നിഗൂഢമായി പുഞ്ചിരിച്ചു.
അല്ലാ…അതല്ലാ.. .ആരേട്ത്തിയാ പറഞ്ഞേ…എങ്ങടും പോണ്ടാ…കാത്തോളാന്ന്…!
ആര്യേട്ത്തിയോ…..?! അന്തർജ്ജനം ഞെട്ടി.
എന്താ സുഭദ്രേ ….ഇത്…  ?കുട്ടിക്കെന്താ പറ്റ്യേ…?
ഏട്ത്തി പരിഭ്രമിക്കാണ്ടിരിക്കൂ…
ഉണ്ണുല്യേ…ഇത്തിരി ചന്ദനം ങട് ചാലിച്ച് കൊണ്ടരൂ..വേഗം.
സന്നി കേ റീതാണ്. പിച്ചു പേയും പറയ്യാണേയ്.
ചന്ദനം  കുഴച്ചതു നെറ്റിയിൽ ഇട്ടപ്പോൾ മായ കണ്ണു തുറന്നു ഒന്ന് നോക്കിയിട്ട് വീണ്ടും കണ്ണുകളടച്ചു.
അന്തർജ്ജനം വീണ്ടും കരയാൻ തുടങ്ങി.
എന്ത് പരീക്ഷണമാണാവോ.. ഭഗവതീ…
സകല അമ്പലങ്ങൾക്കും വഴിപാട് നേർന്നൂലോ..ന്ന് ട്ടും ..
പരിഭ്രമിക്കാണ്ടിരിക്കൂ…പനി എറങ്ങുമ്പോ ശരിയാവും.
അമ്മാത്ത് അറീക്കണ്ടേ. കണ്ടാൽ സഹിക്ക്യോ…അവർക്ക്. ? എങ്ങനെ വന്ന കുട്ട്യാ. ഉണ്ണീം വഴക്ക് പറയും. ശിവനേ…!!

ഉണ്ണൂലി..വടെ ത്തന്നെ കാണണം ട്ടൊ. .ഏട്ത്തിയെ കൊണ്ട് പോയി കിടത്തട്ടെ. കരഞ്ഞു കരഞ്ഞു ഒരു വിധമായി
ഉണ്ണൂല്യേ…നെറ്റീലെ,ചന്ദനം ഉണങ്ങുമ്പോ ത്തിരീശെ വെള്ളം നനച്ചു കൊടുക്ക്വാ..
ഞാനോ..തമ്പുരാട്ടീ..?
ങ് ഹാ..അതു സാരംല്യാ.. ചെറ്യമ്മയും അഫനും വരണു്  ണ്ട്..അപ്പോ പാർവ്വതീം ണ്ടാവും.
ഞാൻ ഏട്ത്തിയെ  കൊണ്ടു പോയി കിടത്തീട്ട് വരാം.
പ്രഷറിന്റെ മരുന്നു കഴിച്ചില്യേ…?
നിയ്ക്ക് മരുന്നും മന്ത്രോം ഒന്നും വേണ്ട. കേടക്ക്വേം വേണ്ട. ന്റെ കുട്ടിക്ക് സുഖായാ മത്യാർന്നു.
എന്തായാലും വാല്യക്കാരനെ വിട്ടു ആ വാരരു കുട്ട്യോട് ഒന്നു വരാൻ പറ. മായേടെ വീട്ടിൽ അറീക്കണം. അഛനേം അമ്മേം കണ്ടാൽ ശര്യാവും.
അപ്പു ഡോക്റ്ററെ വിട്ടിട്ട് ഇതു വരെ എത്തിയില്ലല്ലോ.
വല്യ തിരുമേനി പോവുമ്പോ ഇത്ര ഇല്ല്യല്ലോ. ഡോക്ടറെ വിട്ടിട്ട് ,ബ്ളോക്കൊഫീസിലും കേറിട്ട് വരും.. ന്നല്ലേ പറഞ്ഞത്?
ഡോക്ടറെ ഒന്നുകൂടി വരുത്താം.
വാർസ്യാർ വന്ന പ്പോൾ ഉണ്ണൂലി എഴുന്നേറ്റു.
പക്ഷെ ഗോപനിവിടെ ഇല്ലല്ലോ ഒരാവശ്യത്തിനു നോക്യാൽ കാണില്ല. എവടക്ക്യാന്നൊന്നും പറഞ്ഞില്യാ… സന്ധ്യാവുമ്പളയ്ക്കും എത്താണ്ടിരിക്കില്യാ.
എന്നാൽ പ്പിന്നെ നാളെ പറഞ്ഞയക്കാം.

ഗോപൻ ഇതൊന്നുമറിയാതെ മറ്റൊരു ദൗത്യവുമായി മായയുടെ വീട്ടിൽ ഇരിക്കുകയായിരുന്നു.
വിഷ്ണു മായയെ അമേരിക്കയിലേക്ക് കൊണ്ടു പോകാനുള്ള ഒരുക്കങ്ങൾ ചെയ്യുന്നതു കാണിച്ചു മായയുടെ അഛനും എഴുതിയിരുന്നു.
മായയുടെ കുട്ടിക്കുസൃതികളുടെ ഓർമ്മകളുമായി ജീവിക്കുന്ന അവർ മായയുടെ സർട്ടിഫിക്കറ്റുകൾ എല്ലാം എടുത്ത് ഗോപനു കൊടുത്തപ്പോൾ, കൂടെ, മായക്കിഷ്ടപ്പെട്ട ഒരു പാടു സാധനങ്ങളും എടുത്ത് വെച്ചു.
പക്ഷെ ഞാൻ ഇവിടേക്ക് വരുന്ന കാര്യം തന്നെ ഇല്ലത്തറിയിച്ചിട്ടില്ല്യാ.
മായ…,അല്ല ,മായേട്ത്തി പോകുന്ന കാര്യമൊക്കെ ശരിയാവും മ്പോ..അവതരിപ്പിക്കാമെന്നാണു് വിഷ്ണുവേട്ടൻ പറഞ്ഞിരിക്കുന്നത്.!
അവർക്ക് മാത്രംല്ലാ… ഞങ്ങൾക്കും കുട്ടിയെ പിരിയാൻ കഴിയുമെന്ന് തോന്ന്ണില്യാ…!
ന്നാലും അവരു ടെ ജീവിതമല്ലേ വലുത്.
ന്റെ കുട്ടി ത്തിരി നന്നായ്യോ ആവോ…അന്ന്..വന്നപ്പോൾ കോലം കെട്ടിരുന്നു. സഹിക്ക്യാൻ പറ്റീല്യാ..
അന്തർജ്ജനം കണ്ണു തുടച്ചു.

◾◾◾◾◾◾◾◾◾◾

വര / ബ്രിജി കെ.ടി

മായയുടെ നെറ്റിയിലെ ചന്ദനം ഉണങ്ങുന്നതു നോക്കി യിരുന്ന ഉണ്ണൂലി വിചാരിച്ചു.
ആത്തോല്‌ കോലം കെട്ടു പോയി. എന്തൊരു സുന്ദരിയായിരുന്നു.
നെറ്റിയിൽ…ഉണങ്ങി വിള്ളൽ വീണ ചന്ദനത്തിൽ വെള്ളം ഇറ്റിച്ചപ്പോൾ..,മായ കണ്ണു തുറന്നു.
എഴുന്നേറ്റ് ചാരിയിരുന്ന്, സമൃദ്ധമായ മുടി പിന്നിലേക്ക് ഒതുക്കി.
ഉരുണ്ട നെറ്റി നിറയെ തേച്ച ചന്ദനവും,അഴിഞ്ഞു കിടക്കുന്ന മുടിയും….എല്ലാം കൂടീ മായയ്ക്ക് ഒരു യോഗിനിയുറ്റെ വേഷം നൽകി.
ഉണ്ണൂലി…ഇതെടുക്ക്വാ..
സന്നി ജ്വരം  പോലെ …ആത്തോല്‌…എന്തൊക്കെയോ …പിച്ചും പേയും പറയാൻ തൊടങ്ങീപ്പോ..,നെറ്റി  നനച്ചിട്ടതാ…ദ്..
ശ്  …..മായ നെറ്റി ചുളുക്കി…ശക്തിയായി വിലക്കി.
പതുക്കെ പറ…തല വേദനിക്കണൂ.
മായ പുഞ്ചിരിച്ചു …ശബ്ദം താഴ്ത്തി.
അതേയ്…ഉണ്ണൂലീ..ഞൻ ഒരൂട്ടം  പറയട്ടെ.
നിയ്ക്കേയ്….വയറ്റിലാ..
എപ്പോഴും ഓരോ രസം പറഞ്ഞ്…ഉണ്ണൂലിയെ ചൊടിപ്പിക്കാറുള്ളതു കൊണ്ട് …ഉണ്ണൂലി പൊട്ടിച്ചിരിച്ചു.
അതെയതെ…മോഹായിത്തുടങ്ങീരിക്ക്ണു….ല്ല്യേ..?
തിരുമേനി ഒന്നിങ്ങട് വന്നോട്ടെ. പിന്നെ…നല്ല വെളുത്ത് ചൊകന്ന സായ്പ്പും കുട്ട്യല്ലെ…ആത്തോലിന്‌…?!
മായയുടെ …മട്ടും ഭാവവും…എല്ലാം  കണ്ട്, ഉണ്ണൂലി അമ്പരക്കാതിരുന്നില്ല.
ഉണ്ണൂലിക്കെന്താ…വിശ്വാസായില്ല്യാന്ന് ണ്ടോ…?
സൂക്ഷിക്കണം ന്ന് പറഞ്ഞിട്ട് ണ്ട്… ആരേടത്തി!! ല്ലെങ്കിൽ …ആരേട്ത്തീടെ ഗതി..
പക്ഷെ ഇത്  ആര്യയല്ല. മായയാണ്.
മായയുടെ ദൃഢനിശ്ചയത്തിന്റെ കാഠിന്യമുള്ള ശബ്ദം കേട്ട്  ഉണ്ണൂലി ശരിക്കും പേടിച്ചു.
ന്തൊക്കെയാ…. ആത്തോല്‌ പറയണേന്ന്…വല്ല നിശ്ചയോണ്ടോ…
സാവധാനം …മായ അടിവയറിൽ ഒരു കൈ വെച്ചു പതുക്കെ ചരിഞ്ഞു കിടന്നു.
മായ ഉറക്കമായപ്പോൾ…,ഉണ്ണൂലി എഴുന്നേറ്റു.
മായ പറഞ്ഞ വാക്കുകൾക്ക് പൊടിപ്പും തൊങ്ങലുംതൂക്കി..വാർത്ത അമ്മയുടെ ചെവിയിലെത്തിച്ചു.
തമ്പുരാട്ടീ…!    

ആത്തോലിന്—!!

 

മുന്‍ അധ്യായങ്ങള്‍ ഇവിടെ വായിക്കാം: https://newsbengaluru.com/category/briji-k-t/


Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave A Reply

Your email address will not be published.