Home page lead banner

കേരള സമാജം പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Post ad banner after image

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജം കെ ആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ ഒരു പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിച്ചു. കഗദാസപുര ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയില്‍ നടന്ന ചടങ്ങില്‍ സ്വപ്ന തോംസണ്‍ ഡോ സാംബശിവ, സി പി രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. രാമമൂര്‍ത്തി നഗര്‍ സ്വദേശി തോംസണും കുടുംബവുമാണ് പുതിയ ഡയാലിസിസ് യൂണിറ്റ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. കാഗദാസപുര ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

കേരള സമാജം കെ ആര്‍ പുരം സോണ്‍ ചെയര്‍മാന്‍ എം ഹനീഫ് അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി മുരളീധരന്‍, ശ്രീ ലക്ഷ്മി സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രി മാനേജിങ് ഡയറക്ടര്‍ ജയമാല സാംബശിവ, കെഎന്‍ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സോണ്‍ കണ്‍വീനര്‍ ബിനു, ഷിബു കെ എസ്, ദിനേശന്‍,സയ്യിദ് മസ്താന്‍, വനിതാ വിഭാഗം ഭാരവാഹികളായ ഐഷ ഹനീഫ്, രഞ്ജിത ശിവദാസ്, അമൃത സുരേഷ്, രാജഗോപാല്‍ എം, ഹരികുമാര്‍, പോള്‍ പീറ്റര്‍, ദേവദാസ്, ജോണി പി സി, മനോജ്, ജോജി തുടങ്ങിയവര്‍ സംബന്ധിച്ചു.

കേരള സമാജത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന എട്ടാമത്തെ ഡയാലിസിസ് യൂണിറ്റ് ആണിത്. നിര്‍ധനരായ വൃക്ക രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ആണ് ഡയാലിസുകള്‍ ചെയ്തു വരുന്നത്. ഇതിനോടകം ഇരുപത്തിനായിരത്തില്‍ അധികം ഡയാലിസുകള്‍ നടത്തിയതായി ജനറല്‍ സെക്രട്ടറി റജികുമാര്‍ പറഞ്ഞു.
വിശദ വിവരങ്ങള്‍ക്ക് 94488 11111 , 97403 85828




Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!