Home page lead banner

സേലത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് മറിഞ്ഞു നാലു മരണം; 45 പേര്‍ക്ക് പരുക്ക്

0
Post ad banner after image

ചെന്നൈ: തമിഴ്‌നാട്ടിലെ സേലത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ മരിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. 45 ഓളം പേര്‍ക്ക് പരുക്കേറ്റു. സേലം ജില്ലയിലെ യേര്‍ക്കാട് ചുരം പാതയില്‍ 13-ാം ഹെയര്‍പിന്‍ വളവില്‍ വെച്ച് ബസ് നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നു.

Six people died and 50 were injured, after a private bus fell into the 50 ft deep gorge on the 11th hairpin bend, in Yercaud hills in the #Salem district, #TamilNadu.
The Injured shifted to Salem govt hospital.#YercaudBusAccident #BusAccident #RoadSafety #RoadAccident #Yercaud pic.twitter.com/3UnhMUMZtU

— Surya Reddy (@jsuryareddy) April 30, 2024

 

വിനോദ സഞ്ചാര കേന്ദ്രമായ യേര്‍ക്കാട് നിന്ന് സേലത്തിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. വളവ് തിരിയുന്നതിനിടെ ബസിന്റെ നിയന്ത്രണം വിട്ട് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

പരുക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെതുടര്‍ന്ന് ചുരത്തിലെ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.


Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1
Post Box Bottom AD1

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave A Reply

Your email address will not be published.