യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍

യുണിസെഫ് ഇന്ത്യയുടെ ദേശീയ അംബാസഡറായി കരീന കപൂര്‍. 2014 മുതല്‍ യുണിസെഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ലിംഗ സമത്വം, അടിസ്ഥാന പഠനം, പ്രതിരോധ കുത്തിവയ്പ്പ്, മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം തുടങ്ങിയ മേഖലകളിലും സജീവ പ്രവര്‍ത്തകയാണ്.
യുണിസെഫ് ഇന്ത്യയുടെ അംബാസഡറായി നിയമിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ടെന്നും വിശ്രമമില്ലാതെ മുന്നോട്ടും കഠിനാധ്വാനം ചെയ്യുമെന്നും കരീന കപൂര്‍ പറഞ്ഞു. ഇന്ത്യയുടെ ഏത് കോണിലായാലും പെണ്‍കുട്ടികളെ പൂര്‍ണ ഹൃദയത്തോടെ സ്വീകരിക്കുന്നു. ഓരോ കുട്ടിയുടേയും മൗലികാവകാശത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കരീന പറഞ്ഞു.
സുരക്ഷിതത്വം, ലിംഗസമത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവക്കെല്ലാം കുഞ്ഞുങ്ങള്‍ക്ക് അവകാശമുണ്ട്. ഒരു കുട്ടിയുടെ ആദ്യത്തെ അഞ്ച് വര്‍ഷം വളരെ പ്രധാനപ്പെട്ടതാണ്. കുട്ടികള്‍ പറയുന്നതെന്തും നമ്മള്‍ കേള്‍ക്കണം. കുട്ടികളിലെ ആത്മവിശ്വാസം വളര്‍ത്തിയെടുക്കണം. സ്വപ്‌നം കാണാനുള്ള കഴിവ് വളര്‍ത്തണമെന്നും കരീന പറഞ്ഞു.