ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ സ്ഫോടനം; എട്ട് മരണം

ചെന്നൈ: തമിഴ്നാട് ശിവകാശിയിലെ പടക്കനിര്‍മാണശാലയില്‍ പൊട്ടിത്തെറി. അഞ്ച് സ്ത്രീകള്‍ ഉള്‍പെടെ എട്ട് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. മരിച്ച എട്ട് പേരും പടക്കനിര്‍മാണ ശാലയില്‍ ജോലിചെയ്യുന്നവരാണ്.