പാലാരിവട്ടത്ത് ബസുകൾക്കിടയിൽ കുരുങ്ങി രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം. കെഎസ്ആർടിസി ബസുകൾക്കിടയിൽ ബൈക്ക് കുരുങ്ങിയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരെയും തിരിച്ചു അറിഞ്ഞിട്ടില്ല. ഫയർഫോഴ്സ് എത്തിയാണ് ബസിനടിയിൽ കുടുങ്ങിയ രണ്ട് യാത്രികരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ഗരുഡ കെഎസ് ആർടിസി ബസിനും ചേർത്തലക്ക് പോകുകയായിരുന്ന ഓര്ഡിനറി ബസിനും ഇടയിൽപ്പെട്ടാണ് അപകടമുണ്ടായത്. ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ഗരുഡ ബസിലുണ്ടായിരുന്ന 7 യാത്രിക്കാരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.