ബെംഗളൂരുവിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യത

ബെംഗളൂരു: ബെംഗളൂരുവിലും വടക്കൻ കർണാടക ജില്ലകളിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) അറിയിച്ചു. ബെംഗളൂരുവിൽ ഒക്ടോബർ എട്ട് വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ നഗരത്തിൽ 11 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.
ഒക്ടോബർ മാസത്തിന്റെ തുടക്കത്തിൽ 136 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത്, ഇതുവരെ വെറും 52 മില്ലിമീറ്റർ മാത്രം മഴയാണ് ലഭിച്ചത്. വടക്കൻ കർണാടക ജില്ലകളിൽ സെപ്റ്റംബറിൽ 27 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മുൻ വർഷം സെപ്റ്റംബറിൽ 142 മില്ലിമീറ്റർ മഴ ലഭിച്ചിരുന്നു. തീരദേശ കർണാടകയിൽ സെപ്റ്റംബറിൽ 427 മില്ലിമീറ്റർ മഴ ലഭിച്ചു, സാധാരണ 304 മില്ലിമീറ്റർ മഴയാണ് ലഭിക്കാറുള്ളത്. ഈ വർഷം 40 ശതമാനം അധിക മഴ ലഭിച്ചിട്ടുണ്ട്. മലനാട് മേഖലയിൽ 180 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.
TAGS: BENGALURU | RAIN
SUMMARY: Bengaluru to witness heavy rains till four days



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.