മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാന്‍റെ ഭൗതിക ദേഹം ഈ മാസം 20ന് കേരളത്തിലെത്തിക്കും; സംസ്‌കാരം 21ന്

തിരുവല്ല: അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് പരമാധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതികദേഹം ഈ മാസം 20 ന് കേരളത്തിലെത്തിക്കും. അതേ ദിവസന്‍ തന്നെ തിരുവല്ല സെന്റ് തോമസ് നഗറിലെ ബിലീവേഴ്സ് കണ്‍വന്‍ഷന്‍ സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് മെയ് 21 ന് സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് കത്തീഡ്രലില്‍ ഖബറടക്കം നടത്തും. സമയക്രമങ്ങളും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് സിനഡ് അറിയിച്ചു.
മെത്രാപ്പൊലീത്തയുടെ അപ്രതീക്ഷ വേര്‍പാടിന്റെ ദുഃഖത്തിലാണ് ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്. അത്തനേഷ്യസ് യോഹാന്റെ ഭൗതികദേഹം അമേരിക്കയിലെ ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരും.
ചൊവ്വാഴ്ചയാണ് അമേരിക്കയിലെ ടെക്സസിൽ പ്രഭാത സവാരിക്കിടെ മാര്‍ അത്തനേഷ്യസ് വാഹനാപകടത്തിൽ പെടുന്നത്. ഗുരുതര പരിക്ക് പറ്റിയ അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയിലെത്തിയച്ചെങ്കിലും രക്ഷിക്കാനായില്ല. കുറച്ച് മാസങ്ങളായി ഭാര്യ ഗിസല്ലയ്ക്കും മക്കളായ ഡാനിയേൽ, സാറ എന്നിവർക്കൊപ്പം അമേരിക്കയിൽ താമസിച്ചു വരികയായിരുന്നു മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ.
പുതിയ മെത്രാപ്പൊലീത്തയെ ഉടൻ പ്രഖ്യാപിക്കും. അത് വരെയും താത്കാലിക ചുമതല ഒമ്പതംഗ ബിഷപ്പ് കൗൺസിൽ നിർവഹിക്കും. സാമുവേൽ മോർ തിയൊഫിലോസ് എപ്പിസ്‌കോപ്പയ്ക്കാണ് ഈ കൗൺസിലിന്റെ ചുമതല.