ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവിന് ദാരുണാന്ത്യം

ബെംഗളൂരു: ട്രക്കിടിച്ച് തെറിച്ച സൈൻ ബോർഡ് കാറിലേക്ക് തുളച്ചുകയറി മലയാളി യുവാവ് മരിച്ചു. ആലപ്പുഴ പാലസ് വാർഡിൽ ശിവശക്തിയിൽ പരേതനായ മോഹനചന്ദ്രൻ നായരുടെ മകനും ബെംഗളൂരു ചിക്കബാനവാര സോമഷെട്ടിഹള്ളി ജനപ്രിയ ഗ്രീന്‍ വുഡ് അപ്പാർട്സ്മെൻ്റിൽ താമസക്കാരനുമായ ബിജേഷ് ചന്ദ്രൻ (47) ആണ് മരിച്ചത്.
കർണാടക- തമിഴ്നാട് അതിര്‍ത്തിയിലെ ഹൊസൂരിന് സമീപത്ത് വെച്ച് ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ബെംഗളൂരുവിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന ബിജേഷ് നാട്ടിലേക്ക് പോയി തിരിച്ചു വരുന്നതിനിടെയാണ് അപകടമുണ്ടായത്. എതിർദിശയിൽ നിന്ന് നിയന്ത്രണം വിട്ട് വന്ന ട്രക്ക് ഡിവൈഡറിലിടിച്ചതോടെയാണ് സൈൻ ബോർഡ് കാറിനകത്തേക്ക് തുളച്ച് കയറിയത്. ഒപ്പമുണ്ടായിരുന്ന ഭാര്യയും മക്കളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
ബെംഗളൂരുവിലെ ഫീനിക്സ് ടെക്നോവ എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ബിജേഷ്. സമന്വയ ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതി അംഗമാണ്. അമ്മ: അംബികാദേവി. ഭാര്യ: മഞ്ജുഷ. മക്കൾ: ഗൗരി, ഇഷാൻ.
കൃഷ്ണഗിരി മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി.
TAGS : ACCIDENT | DEATH
SUMMARY : A young Malayali man met a tragic end after the sign board crashed into the car.



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.