ഐപിഎൽ 2024; നാല് റണ്‍സിന് ഡൽഹിയോട് തോൽവി ഏറ്റുവാങ്ങി ഗുജറാത്ത്

ഐപിഎല്ലിൽ ഹോം ഗ്രൗണ്ടിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഡൽഹി ക്യാപിറ്റൽസിന് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി, നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റൻ ഋഷഭ് പന്തിന്റെയും അക്സർ പട്ടേലിന്റെയും ഇന്നിങ്സുകളാണ് ഡൽഹിക്ക് തുണയായത്.

ഡല്‍ഹി ക്യാപിറ്റല്‍സ്-20 ഓവറില്‍ നാലിന് 224, ഗുജറാത്ത് ടൈറ്റന്‍സ്- 20 ഓവറില്‍ എട്ടിന് 220 എന്നിങ്ങനെയായിരുന്നു സ്കോർ. ഒമ്പത് കളികളില്‍ നിന്ന് എട്ട് പോയിന്റ് വീതമുള്ള ഡല്‍ഹിയും ഗുജറാത്തും യഥാക്രമം ആറ്, ഏഴ് സ്ഥാനങ്ങളിലാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സ് മികച്ച ഇന്നിങ്‌സാണ് കാഴ്ചവച്ചത്.

സ്‌കോര്‍ബോര്‍ഡ് 35ലെത്തി നില്‍ക്കെ കഴിഞ്ഞ കളിയിലെ താരം ജെയ്ക് ഫ്രേസര്‍ മക്ഗര്‍ക് (14 പന്തില്‍ 23) ആണ് ആദ്യം പവലിയനില്‍ തിരിച്ചെത്തിയത്. ഇതേ ഓവറില്‍ മറ്റൊരു ഓപണര്‍ പൃഥി ഷായേയും സന്ദീപ് വാര്യര്‍ പുറത്താക്കി. 44ന് മൂന്ന് എന്ന നിലയിലായിരുന്ന ഡല്‍ഹിയെ അക്ഷര്‍ പട്ടേലും ക്യാപ്റ്റന്‍ ഋഷഭ് പന്തും മുന്നോട്ടു നയിക്കുകയായിരുന്നു. നിന്ന് കത്തിയ പന്ത് 43 ബോളില്‍ എട്ട് സിക്‌സറിന്റെയും അഞ്ച് ബൗണ്ടറിയുടെയും സഹായത്തോടെ 88 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

മറുപടി ബാറ്റിങില്‍ ഗുജറാത്തിനായി സായ് സുദര്‍ശന്‍ 65 (39), ഡോവിഡ് മില്ലെര്‍ 55 (23), വൃഥിമാന്‍ സാഹ 39 (25), റാഷിദ് ഖാന്‍ 21 (11) എന്നിവരാണ് തിളങ്ങിയത്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യപാനത്തിനിടെ വാക്കുതർക്കം; തൃശൂരിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

തൃശൂർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തി കൊലപ്പെടുത്തി. കുളത്താശേരി...

കലാസ്വാദർക്ക് നവ്യാനുഭൂതിയായി കഥകളി സന്ധ്യ

ബെംഗളൂരു: വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന...

ചക്രവാതച്ചുഴിയുടെ സ്വാധീനം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്കൻ തായ്‌ലൻഡിനും സമീപ മ്യാൻമറിനും മുകളിൽ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ...

ഏഷ്യൻ ഗെയിംസില്‍ മലയാളി താരം ആൻസി സോജന് വെള്ളി

നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപില്‍ ഇന്ത്യയുടെ മലയാളി താരം...

കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽ വെച്ച്...

ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച്‌ പൂര്‍ണമായി കത്തിനശിച്ചു

ചാലക്കുടി: ദേശീയപാതയില്‍ ചാലക്കുടി പോട്ട പനമ്പിള്ളി ജംഗ്ഷനില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌...

സൗദിയില്‍ മയക്കുമരുന്ന് കേസില്‍ മലയാളിക്ക് വധശിക്ഷ

സൗദി: മയക്കുമരുന്ന് കടത്ത് കേസില്‍ സൗദി അറേബ്യയിലെ ദമ്മാമില്‍ മലയാളിയുടെ വധശിക്ഷ...

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തതായി...

Related Articles

Popular Categories