Follow the News Bengaluru channel on WhatsApp

ആൺകുട്ടികൾ പാർലെ ജി ബിസ്കറ്റ് കഴിക്കാതിരുന്നാൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരും ; ബിസ്ക്കറ്റ് വിൽപന കുത്തിച്ചുയർന്നു

പട്ന: ആൺകുട്ടികൾ പാർലെ ജി ബിസ്കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നുമുള്ള പ്രചാരണത്തിന്റെ ഭാഗമായി ബിസ്ക്കറ്റ് വിൽപന കുത്തിച്ചുയർന്നു.

കഴിഞ്ഞ ദിവസമാണ് ബിഹാറിലെ ഗ്രാമത്തിലെ കടകളിൽ പാർലെ-ജി ബിസ്കറ്റിന് വൻതോതിൽ ആവശ്യക്കാർ ഏറിയത്. ചെറിയ കടകളിലെയും സൂപ്പർ മാർക്കറ്റുകളിലെയും ബിസ്കറ്റ് പാക്കറ്റുകൾ ആളുകൾ കൂട്ടത്തോടെ വന്നു വാങ്ങാൻ തുടങ്ങിയതോടെ കടക്കാർ അമ്പരന്നു. വലിയ തോതിൽ പാർലെ-ജി ബിസ്കറ്റ് വിറ്റ് പോകുന്നത് കണ്ട വിൽപനക്കാർ കാര്യം തിരക്കിയപ്പോഴാണ് ഒരു ആചാരത്തിന്റെ ഭാഗമായാണ് ബിസ്ക്കറ്റ് വാങ്ങുന്നവരുടെ എണ്ണം കൂടിയതെന്ന് മനസ്സിലായത്. സിതാമാർഹി ജില്ലയിലാണ് സംഭവം അരങ്ങേറിയത്.

വിശ്വാസികൾക്കിടയിൽ കാട്ടുതീ പോലെ പ്രചരിച്ച ഒരു കിംവദന്തിയാണ് ബിസ്കറ്റ് കച്ചവടക്കാർക്ക് ഗുണമായത്. ബിഹാർ, ജാർഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന പ്രദേശത്ത് മൈഥിലി, മഗധി, ഭോജ്പുരി ഭാഷകൾ സംസാരിക്കുന്ന വിഭാഗങ്ങൾക്കിടയിലുള്ള ആഘോഷമാണ് ജിതിയ. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ മക്കളുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി അമ്മമാർ ഒരു ദിവസം നീളുന്ന വ്രതം എടുക്കാറുണ്ട്.

ഈ ആഘോഷവുമായി ബന്ധപ്പെട്ടാണ് വിശ്വാസികൾക്കിടയിൽ ഒരു കിംവദന്തി പ്രചരിച്ചത്. ഈ ആഘോഷ ദിവസങ്ങളിൽ ആൺകുട്ടികൾ പാർലെ ജി ബിസ്കറ്റ് കഴിക്കണമെന്നും കഴിക്കാതിരുന്നാൽ ജീവിതത്തിൽ വലിയ ദുരന്താനുഭവങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു പ്രചാരണം. ഇത് ഒരു വിഭാഗം വിശ്വാസികൾ ഏറ്റെടുക്കുകയായിരുന്നു. തുടർന്നാണ് കടകളിലും സൂപ്പർമാർക്കറ്റുകളിലും ജനങ്ങൾ തിക്കിത്തിരിക്കാൻ തുടങ്ങിയത്.സിതാമാർഹി ജില്ലയിലെ ബൈർഗാനിയ, ധൈൻഗ്, നാൻപുർ, ദുമ്ര, ബജ്പട്ടി എന്നീ പ്രദേശങ്ങളിലാണ് ബിസ്കറ്റിനായുള്ള പരക്കംപാച്ചിൽ അരങ്ങേറിയത്.

തുടർന്ന് ഈ പ്രചാരണം അടുത്ത ഏതാനും ജില്ലകളിലും ഉണ്ടായി. ഇതോടെ പല കച്ചവടക്കാരും കരിഞ്ചന്തയിൽ ബിസ്കറ്റ് വിൽക്കാൻ തുടങ്ങി. അഞ്ച് രൂപയുടെ ബിസ്കറ്റ് 50 രൂപയ്ക്കു വരെ വിൽപന നടത്തിയതായി പ്രദേശവാസികൾ പറയുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.