മുൻമന്ത്രിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമം; ദമ്പതികള്‍ അറസ്റ്റിൽ

ബെംഗളൂരു : മുൻ കോൺഗ്രസ് മന്ത്രിയിയെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റിൽ. കലബുറഗി ആലന്ദ് സ്വദേശി മഞ്ജുള പാട്ടീൽ, ഭർത്താവ് ശിവരാജ് പാട്ടീൽ എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. കലബുറഗി ജില്ലാ യൂത്ത് കോൺഗ്രസ് യൂണിറ്റിൻ്റെ വൈസ് പ്രസിഡൻറ് കൂടിയാണ് അറസ്റ്റിലായ മഞ്ജുള.
മുൻമന്ത്രിയും അഫ്സൽപൂരിൽ നിന്ന് ആറ് തവണ എം.എൽ.എയായ മാലികയ്യ ഗുത്തേദാറിനെയാണ് ഇവർ വീഡിയോകോളുകൾ റെക്കോഡുചെയ്ത് ഭീഷണിപ്പെടുത്തിയത്. മാലികയ്യയും മഞ്ജുളയും സാമൂഹികമാധ്യമത്തിലൂടെ ബന്ധപ്പെടുകയും സന്ദേശങ്ങൾ കൈമാറുകയും ചെയ്യുമായിരുന്നെന്ന് പോലീസ് പറഞ്ഞു. 20 ലക്ഷം രൂപ നൽകിയില്ലെങ്കിൽ റെക്കോഡുചെയ്ത വീഡിയോകളടക്കം പ്രചരിപ്പിക്കുമെന്ന് മാലികയ്യയെയും മകൻ റിതേഷിനെയും ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ വഴിയുള്ള ഭീഷണി തുടരുന്നതിനിടെ റിതേഷ് പോലീസിനെ സമീപിച്ചു.
TAGS : ARRESTED
SUMMARY : Attempt to extort money by threatening ex-minister; The couple was arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.