നൃത്യതരംഗ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന്; രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ബെംഗളൂരു: സര്‍ജാപുര മലയാളി സമാജത്തിന്റെ ഓള്‍ കര്‍ണാടക ഡാന്‍സ് മത്സരമായ നൃത്യതരംഗയുടെ രണ്ടാമത് സീസണ്‍ നവംബര്‍ 24 ന് ഞായറാഴ്ച സര്‍ജാപുരക്കടുത്തുള്ള ബിദര്‍ഗുപ്പേയിലുള്ള ബി.ആര്‍.എസ്. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഭരതനാട്യം, സെമി ക്ലാസിക്കല്‍, ഇന്ത്യന്‍ ഫോക്ക്, ബോളിവുഡ് തുടങ്ങിയ ഇനങ്ങളിലായാണ് മത്സരം. രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും.
നൃത്ത മത്സരങ്ങളില്‍ ഓരോ ഇനങ്ങളിലും ഒന്നാം സമ്മാനം 15,000 രൂപ, രണ്ടാം സമ്മാനം 10,000, മൂന്നാം സമ്മാനം 5,000 എന്നിങ്ങനെ സമ്മാനമായി നല്‍കും. 15 വയസിനു താഴെയും അതിനു മുകളിലുമുള്ളവര്‍ക്കായി പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും.
വൈകിട്ട് 6 മണിക്ക് ബെംഗളൂരുവിലെ പ്രശസ്ത കലാ പ്രതിഭകള്‍ അവതരിപ്പിക്കുന്ന ഡാന്‍സ് ഫെസ്റ്റ് നടക്കും. പ്രശസ്ത നര്‍ത്തകി കലാമണ്ഡലം ഡോക്ടര്‍ രചിതാ രവിയും സംഘവും അവതരിപ്പിക്കുന്ന ‘മോക്ഷ' എന്ന മോഹിനിയാട്ടം, സുപ്രസിദ്ധ നര്‍ത്തകിയും ഗുരുവുമായ രൂപ രവീന്ദ്രനും സംഘവും അവതരിപ്പിക്കുന്ന ഡാന്‍സ് ഡ്രാമ ‘ദേവി ദുര്‍ഗ്ഗ' എന്ന കലാരൂപം, ലോകപ്രശസ്ത നര്‍ത്തകന്‍ നാട്യാചാര്യ മിഥുന്‍ ശ്യാമിന്റെ വൈഷ്ണവി എന്‍സെംബിള്‍ അവതരിപ്പിക്കുന്ന ‘ശ്രീ രാമ വൈഭവം' എന്ന ഭരതനാട്യ കലാരൂപം എന്നിവ അരങ്ങേറും. തെന്നിന്ത്യന്‍ സിനിമാ സീരിയല്‍ താരവും പ്രശസ്ത നര്‍ത്തകിയുമായ അഞ്ചു അരവിന്ദ് മുഖ്യാതിഥി ആയിരിക്കും.
ഡാന്‍സ് ഫെസ്റ്റ് പ്രവേശനം ടിക്കറ്റ് മുഖേന ആയിരിക്കും. ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ നവംബര്‍ 10 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ്: 3,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്കും ഡാന്‍സ് മത്സര രജിസ്‌ട്രേഷന്‍, ഡാന്‍സ് ഫെസ്റ്റ് കൂപ്പണ്‍ എന്നിവക്ക് താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.: 99169 46857, 80951 00702.
▪️ രജിസ്‌ട്രേഷന്‍ ലിങ്ക് : https://forms.gle/bVqgfuqPX6YUdLkX8
▪️ ഡാന്‍സ് ഫെസ്റ്റ് ടിക്കറ്റ് : https://in.bookmyshow.com/events/nruthya-tharanga-2-0/ET00414717?webview=true
TAGS : SARJAPURA MALAYALI SAMAJAM | DANCE FEST
SUMMARY : Nruthya Taranga Season 2 November 24; Registration has started



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.