പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘാംഗം പിടിയില്‍

എറണാകുളം: പോലിസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ മോഷണക്കേസ് പ്രതിയെ പിടികൂടി. തമിഴ്നാട്ടിലെ ”കുറുവ സംഘത്തില്‍” നിന്നുള്ളയാളാണെന്ന് പറയപ്പെടുന്ന സന്തോഷ് സെല്‍വമാണ് വീണ്ടും പിടിയിലായത്. അതിസാഹസികമായാണ് ഇയാളെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു.
എറണാകുളം കുണ്ടന്നൂര്‍ പ്രദേശത്തെ ചതുപ്പില്‍ ഒളിച്ചിരിക്കുകയായിരുന്നു. പോലീസ് വിലങ്ങോടെയാണ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ഇയാളെ മണ്ണഞ്ചേരി പോലീസാണ് കസ്റ്റഡിയില്‍ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്ന ഇയാള്‍ക്കായി പോലീസ് കുണ്ടന്നൂർ നഗരത്തില്‍ തെരച്ചില്‍ നടത്തിയിരുന്നു.
4 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടുന്നത്. ഈ ഭാഗങ്ങളിലെ ചതുപ്പില്‍ പ്രതി ഒളിച്ചിരിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. കൈവിലങ്ങോടെയാണ് ഇയാള്‍ ചാടിപ്പോയത്. ആലപ്പുഴയിലും എറണാംകുളത്തുമായി കുറുവാ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.
ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ നിലവില്‍ സ്റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് പ്രതികരിച്ചു. കുറുവ സംഘം പറവൂരില്‍ എത്തിയെന്ന വിവരം ലഭിച്ചതിന് പിന്നാലെ പോലീസ് ഇന്നലെ (വെള്ളിയാഴ്ച) മുതല്‍ അന്വേഷണം ഊർജിതമാക്കിയിരുന്നു.
TAGS : LATEST NEWS
SUMMARY : Kurua gang member who escaped from police custody arrested



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.