കേരള സർക്കാർ/ സ്വാശ്രയ കോളജുകളിലെ ബി.എസ്‌സി നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2024-25 വർഷത്തെ ബി.എസ്.സി നഴ്സിങ്, ബി.എസ്.സി എം.എൽ.റ്റി, ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.പി.റ്റി, ബി.എ.എസ്.എൽ.പി, ബി.സി.വി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എല്‍.ബി.എസ് സെന്റര്‍ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി മേയ് 17 മുതല്‍ ജൂണ്‍ 12 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്രോസ്‌പെക്ടസ് വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712560363, 364.
വിജ്ഞാപനം താഴെ കൊടുക്കുന്നു
notification-2262683