ജയിൽ ചപ്പാത്തിയ്ക്ക് വില കൂടുന്നു; വില കൂട്ടുന്നത് 13 വര്‍ഷത്തിന് ശേഷം

കോഴിക്കോട്: ജയില്‍ ചപ്പാത്തിക്ക് ഇന്ന് മുതല്‍ വില കൂടും. ഒരു രൂപയാണു കൂട്ടുന്നത്. നിലവില്‍ ഒരു ചപ്പാത്തിക്ക് രണ്ടു രൂപയാണ്. ഇതു മൂന്നായി ഉയരും. പത്തെണ്ണത്തിന്‍റെ പാക്കറ്റിന്‍റെ വില ഇരുപതു രൂപയില്‍ നിന്ന് മുപ്പതായി വര്‍ധിക്കും.
തിരുവനന്തപുരം, കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷന്‍ ഹോമുകള്‍, ചീമേനി തുറന്ന ജയില്‍, കോഴിക്കോട്, എറണാകുളം, കൊല്ലം ജില്ലാ ജയിലുകള്‍ എന്നിവിടങ്ങളിലാണ് ചപ്പാത്തി നിര്‍മാണ യൂണിറ്റുകള്‍ ഉള്ളത്. 2011ല്‍ ആണ് ജയിലുകളില്‍ ചപ്പാത്തി നിര്‍മാണം തുടങ്ങിയത്. അന്നുമുതല്‍ രണ്ടു രൂപയായിരുന്നു വില. ഗോതമ്പുപൊടിയുയെും മറ്റും വില വര്‍ധിച്ച സാഹചര്യത്തിലാണ് ചപ്പാത്തിവില കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
TAGS : JAIL | LATEST NEWS
SUMMARY : Jail chapatis go up in price; Price increase after 13 years



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.