എഎപി നേതാക്കൾ നാളെ ബിജെപിക്ക് ആസ്ഥാനത്തേയ്ക്ക് മാർച്ച് ചെയ്യും, അറസ്റ്റ് ചെയ്തോളൂ: കേന്ദ്ര സര്‍ക്കാറിനെ വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: നാളെ ഉച്ചയ്ക്ക് 12 മണിക്ക് ബിജെപിയുടെ പാര്‍ട്ടി ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ നിങ്ങള്‍ അറസ്റ്റ് ചെയ്തോളൂ എന്ന് വെല്ലുവിളിച്ച് അരവിന്ദ് കെജ്രിവാള് ആം ആദ്മി പാര്‍ട്ടി നേതാക്കളെ കൂട്ടമായി അറസ്റ്റ് ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബൈഭവ് കുമാറിനെ ഡൽഹി പോലീസ് അറസ്റ്റുചെയ്തിനെ തുടർന്ന് വീഡിയോ സന്ദേശത്തിലൂടെ പ്രതികരിക്കുകയായിരുന്നു കെജ്രിവാൾ. നാളെ 12 മണിക്ക് മാർച്ച് നടത്താമെന്നും എല്ലാവരെയും അറസ്റ്റ് ചെയ്തോളാനുമാണ് കെജ്രിവാൾ പറഞ്ഞത്. സ്വാതി മലിവാൾ എംപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈഭവിനെ അറസ്റ്റുചെയ്തത്. കഴിഞ്ഞ 13ന് കെജ്രിവാളിന്റെ വസതിയിൽവച്ച് മലിവാളിനെ ബൈഭവ് മർദ്ദിച്ചുവെന്നാണ് പരാതി.
എഎപിയെ കേന്ദ്രം ഇത്തരത്തിലുള്ള അറസ്റ്റുകളിലൂടെ വേട്ടയാടുകയാണെന്നും കെജ്രിവാൾ പറഞ്ഞു. എഎപി നേതാക്കളെ അവർ ജയിലിൽ അടയ്ക്കുകയാണ്. എന്നെ ജയിലിലിട്ടു. മനീഷ് സിസോദിയ(മുൻ ഉപമുഖ്യമന്ത്രി, സത്യേന്ദർ ജയിൻ(മുൻ മന്ത്രി), സഞ്ജയ് സിങ്(എംപ) എന്നിവരെയും ജയിലിൽ അടച്ചു. പേഴ്സണല്‍ സെക്രട്ടറി ബിഭാവ് കുമാറാണ് ഏറ്റവും പുതിയ ലക്ഷ്യം. മന്ത്രിമാരായ അതിഷി മർലേന, സൗരഭ് ഭരദ്വാജ്, രാഘവ് ഛദ്ദ എംപി എന്നിവരെയും അറസ്റ്റുചെയ്യാൻ നീക്കമുണ്ടെന്ന് കെജ്രിവാൾ പറഞ്ഞു. എക്സ് അക്കൗണ്ടിലാണ് കെജ്രിവാൾ വീഡിയോ പങ്കുവച്ചത്.
#WATCH | Delhi CM Arvind Kejriwal says, “You can see how they are after AAP…I would like to tell the Prime Minister – you are playing this ‘jail ka khel’…Tomorrow, I am coming to the BJP HQ with all my top leaders, MLAs, MPs at 12 noon. You can put in jail whoever you… pic.twitter.com/7Hpau6REeu
— ANI (@ANI) May 18, 2024