പാലക്കാടൻ കൂട്ടായ്മ വനിതാവിഭാഗം ഓണാഘോഷം സംഘടിപ്പിച്ചു

0
117
രാമായണ പാരായണം, പൂക്കള മത്സരം എന്നിവയില്‍ പങ്കെടുത്തവരെ ചടങ്ങില്‍ ആദരിച്ചപ്പോള്‍

ബെംഗളൂരു : പാലക്കാടൻ കൂട്ടായ്മ വനിതാ വിഭാഗം ശ്രേയസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ  കർക്കടക മാസത്തിൽ സമൂഹ രാമായണ പാരായണം നടത്തിയ കെ. മുരളി, രാജേന്ദ്രൻ കാരട്ട് എന്നിവരെയും രാമായണം പാരായണം നടത്തിയ മറ്റുള്ളവരെയും പൂക്കള മത്സരത്തിൽ പങ്കെടുത്തവരെയും ചടങ്ങില്‍ ആദരിച്ചു. രക്ഷാധികാരി ശ്രീനാരായണൻ മുഖ്യാതിഥിയായി. രതി സുരേഷ് അധ്യക്ഷത വഹിച്ചു. സരസ്വതി, ജയശ്രീ സുനിൽ എന്നിവർക്കൊപ്പം യുവജനവിഭാഗം ഭാരവാഹികളും നേതൃത്വം നൽകി. ടീന സുരേഷ് നന്ദി പറഞ്ഞു.
◾ ചിത്രങ്ങള്‍ 

<BR>
TAGS : ONAM-2024

LEAVE A REPLY

Please enter your comment!
Please enter your name here