ഹുബ്ബള്ളി-കൊച്ചുവേളി എക്‌സ്‌പ്രസിന് ഇനി എൽ.എച്ച്.ബി. കോച്ചുകൾ

ബെംഗളൂരു : ഹുബ്ബള്ളി-കൊച്ചുവേളി വീക്ലി ട്രെയിന്‍ (12777) മെയ് 29-മുതൽ പുതിയ കോച്ചുകളുമായി സര്‍വീസ് നടത്തും. നിലവിലുള്ള കോച്ചുകൾക്ക് പകരം ഉയർന്ന എൽ.എച്ച്.ബി. കോച്ചുകളാണ് ഉപയോഗിക്കുക. എല്ലാ ട്രെയിനുകളിലും ഇത്തരം കോച്ചുകൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.
ബുധനാഴ്ചകളിലാണ് ഹുബ്ബള്ളിയിൽനിന്നുള്ള സര്‍വീസ്. രാവിലെ 6.45-ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.30-ന് കൊച്ചുവേളിയിലെത്തും. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.50-ന് തിരിക്കുന്ന ട്രെയിന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40-ന് ഹുബ്ബള്ളിയില്‍ തിരിച്ചെത്തും. ബെംഗളൂരുവിലെ ചിക്കബാനവാര, ബാനസവാഡി, കൃഷ്ണരാജപുരം സ്റ്റേഷനുകളിൽ ട്രെയിനിന് സ്റ്റോപ്പുണ്ട്.