ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി അറസ്റ്റിൽ

ന്യൂഡൽഹി: ബലാത്സംഗക്കേസിൽ യുപിയിൽ നിന്നുള്ള കോൺഗ്രസ് എംപി രാകേഷ് റാത്തോഡിനെ പോലീസ് അറസ്റ്റുചെയ്തു. വീട്ടിൽ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് റാത്തോഡിനെ കസ്റ്റഡിയിലെടുത്തത്. അലഹബാദ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ വാര്‍ത്ത സമ്മേളനത്തിനിടെ നാടകീയമായാണ് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തത്.
സീതപൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് യു പി പോലീസിന്റെ നടപടി. കോണ്‍ഗ്രസിന്റെ ഉത്തര്‍പ്രദേശ് യൂണിറ്റ് ജനറല്‍ സെക്രട്ടറിയാണ് അറസ്റ്റിലായ രാകേഷ്. ജനുവരി 15ന് യുവതി നല്‍കിയ പരാതിയില്‍, പ്രാഥമിക അന്വേഷണത്തിനുശേഷം 17നാണ് പോലീസ് കേസെടുത്തത്. രാഷ്ട്രീയ പദവികള്‍ അടക്കം വാഗ്ദാനം ചെയ്ത് കഴിഞ്ഞ നാല് വര്‍ഷമായി രാകേഷ് തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് യുവതിയുടെ പരാതി.
വിവാഹം കഴിക്കാമെന്ന് രാകേഷ് ഉറപ്പുനല്‍കിയിരുന്നതായും യുവതി ആരോപിച്ചു. എംപിയുമായി നടത്തിയ സംഭാഷണങ്ങളുടെ രേഖകളും യുവതി പൊലീസിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് രാകേഷ് റാത്തോഡ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നോ ബഞ്ച് തള്ളി. രണ്ടാഴ്ച്ചക്കകം സിതാപൂര്‍ കോടതിയില്‍ കീഴടങ്ങാനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.സ്വന്തം വസതിയില്‍ റാത്തോഡ് വാര്‍ത്ത സമ്മേളനം നടത്തുന്നതിനിടെ നാടകീയമായാണ് പോലീസ് അറസ്റ്റ് ചെയ്തത്. നോട്ടീസ് നല്‍കി രണ്ടാഴ്ച പിന്നിട്ടിട്ടും റാത്തോഡ് സഹകരിക്കാന്‍ തയ്യാറായില്ലെന്നാണ് അറസ്റ്റില്‍ പോലീസിന്റെ വിശദീകരണം.
TAGS : RAPE CHARGES | ARRESTED
SUMMARY : Congress MP arrested in rape case



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.