സഞ്ചാരികള്‍ക്കായി ‘കെ ഹോം’, ടൂറിസം പദ്ധതിക്ക് 5 കോടി അനുവദിച്ച് ബജറ്റ്

തിരുവനന്തപുരം: കേരളത്തിൽ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ചുകൊണ്ടുള്ള ‘കെ ഹോംസ്' ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ വകയിരുത്തി ധനമന്ത്രി കെ എൻ ബാലഗോപാല്‍. രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണ വേളയിലാണ് പ്രഖ്യാപനം.
ഫോര്‍ട്ട് കൊച്ചി കുമരകം, കോവളം, മൂന്നാര്‍ എന്നിവിടങ്ങളിലെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണാടിസ്ഥാനത്തിലാകും ആദ്യം പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആള്‍താമസമില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന ഭവനങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് താമസ സൗകര്യമൊരുക്കുന്നതിനായി നല്‍കുന്നതാണ് പദ്ധതി.
വീട് ഉടമകള്‍ക്ക് വരുമാനത്തിന് പുറമേ ഒഴിഞ്ഞുകിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും ഈ പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയും. സമാന പദ്ധതി ലോകത്ത് പലയിടത്തും വിനോദ സഞ്ചാര രംഗത്ത് നടപ്പാക്കുന്നുണ്ട്. ഇത്തരം മാതൃകകള്‍ പിന്തുടർന്നുകൊണ്ടാണ് സംസ്ഥാനം കെ ഹോം പദ്ധതി നടപ്പാക്കാൻ ഒരുങ്ങുന്നത്.
TAGS : LATEST NEWS
SUMMARY : 5 crore budget allocated for tourism project ‘K Home' for tourists



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.