ആശുപത്രിയിലെ തീപിടുത്തം: ഒളിവില്‍ പോയ ആശുപത്രി ഉടമ അറസ്റ്റില്‍

ഡല്‍ഹിയില്‍ നവജാതശിശുക്കളുടെ ആശുപത്രിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഏഴ് കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ആശുപത്രി ഉടമ നവീൻ കിച്ചി അറസ്റ്റില്‍. സംഭവത്തെ തുടർന്ന് ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയിരുന്നു.
തീപിടിത്തത്തിനു കാരണം ഇനിയും വ്യക്തമായിട്ടില്ല. ഇന്നലെ രാത്രിയാണ് തീപിടിത്തമുണ്ടായത്. പൊള്ളലേറ്റ അഞ്ചു കുഞ്ഞുങ്ങള്‍ ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി 11.30 ഓടേയാണ് ആശുപത്രിയില്‍ തീ ഉയര്‍ന്നത്. തുടര്‍ന്ന് അടുത്തുള്ള രണ്ട് കെട്ടിടങ്ങളിലേക്ക് കൂടി തീ ആളിപ്പടരുകയായിരുന്നുവെന്നാണ് ഡല്‍ഹി ഫയര്‍ ഫോഴ്സ് അറിയിച്ചത്.