മുതലപ്പൊഴിയില്‍ വീണ്ടും വള്ളംമറിഞ്ഞ് ഒരാള്‍ മരിച്ചു

മുതലപ്പൊഴിയില്‍ രണ്ടപകടങ്ങളിലായി വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതമായി പരുക്കു പറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ നാലുപേരുമായി പോയ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ രക്ഷപ്പെടുത്തി.
രക്ഷപ്പെടുത്തിയതില്‍ ഒരാളുടെ നില ഗുരുതരമാണ്. മറ്റൊരു അപകടത്തില്‍ പുലിമുട്ടിലേക്ക് വള്ളം ഇടിച്ചു കയറി ഒരാള്‍ കടലില്‍ വീണു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. മുതലപ്പൊഴി അഴിമുഖത്ത് ശക്തമായ തിരയടിയില്‍ വള്ളം മറിഞ്ഞ് കഴിഞ്ഞ മാസവും മത്സ്യത്തൊഴിലാളി മരിച്ചിരുന്നു. ഒരു മാസത്തിനിടയിലാണ് വീണ്ടും അപകടം.