കനത്ത മഴ; അരുവിക്കര ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും

കനത്ത മഴയെ തുടർന്ന് അരുവിക്കര ഡാമിന്റെ നാല് ഷട്ടറുകള്‍ നിലവില്‍ 10 സെന്റിമീറ്റർ വീതം നിലവില്‍ ഉയർത്തിയിട്ടുണ്ട്. മഴ തുടരുന്ന അസാഹചര്യത്തില്‍ അഞ്ചു ഷട്ടറുകള്‍ 10 സെന്റിമീറ്റർ വീതം ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ സമീപവാസികള്‍ നല്ല ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്നും മഴ തുടരും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പത്തനംതിട്ട ആലപ്പുഴ എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് നിലനില്‍ക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്കി.