വനിതാദിനം വിപുലമായി ആഘോഷിച്ച് മലയാളി സംഘടനകൾ


ബെംഗളൂരു: ബെംഗളൂരുവിലെ വിവിധ മലയാളി സംഘടനകളുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.

▪️ ബാംഗ്ലൂർ കേരളസമാജം
ബാംഗ്ലൂർ കേരളസമാജം വനിതാ ദിനാഘോഷം  ഇന്ദിരാ നഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ഓഫിസർ ഡോ വൈഷ്ണവി കെഎഎസ് ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേർസൺ  കെ റോസി അധ്യക്ഷത വഹിച്ചു.  മുവാറ്റുപുഴ മുനിസിപ്പൽ കൗൺസിലർ ജോയ്‌സ് മേരി ആന്റണി മുഖ്യാതിഥിയായിരുന്നു. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റജികുമാർ, കേരള സമാജം ഐ എ എസ് അക്കാദമി മുഖ്യ ഉപദേഷ്ടാവ് ഗോപകുമാർ ഐ ആർ എസ്, വനിതാ വിഭാഗം കൺവീനർ ലൈല രാമചന്ദ്രൻ,പ്രോഗാം കൺവീനർമാരായ ദിവ്യ മുരളി,രമ്യ ഹരികുമാർ, ഭാരവാഹികളായ സീന മനോജ്, ഷൈമ രമേഷ്, സുധ വിനീഷ് തുടങ്ങിയവർ സംബന്ധിച്ചു.  വി പ്രസന്ന യു എസ്‌ എ അവതരിപ്പിച്ച മോഹിനിയാട്ടം,  വനിതാ വിഭാഗം കുടുംബാംഗങ്ങൾ കലാപരിപാടികൾ, ഉച്ചഭക്ഷണം എന്നിവ നടന്നു.


▪️കേരളസമാജം യെലഹങ്ക സോൺ

ബെംഗളൂരു കേരളസമാജം യെലഹങ്ക സോൺ വനിതാദിനാഘോഷവും ഇഫ്താർ വിരുന്നും നടത്തി. വനിതാദിനാഘോഷം ഡോ. നിത്യ മനയത്തും ഇഫ്താർ വിരുന്ന് സോൺ ചെയർമാൻ എസ്.കെ. പിള്ളയും ഉദ്ഘാടനം ചെയ്തു. വനിതാവിഭാഗം ചെയർപേഴ്‌സൺ പ്രീതാ ശിവൻ അധ്യക്ഷയായി. ഫെഡറൽ ബാങ്ക് സീനിയർ മാനേജർ നിഷ വാരിയർ പങ്കെടുത്തു.

കേരളസമാജം പ്രസിഡന്റ് സി.പി. രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ, കൾച്ചറൽ അസിസ്റ്റന്റ് സെക്രട്ടറി മുരളീധരൻ, യെലഹങ്ക സോൺ ചെയർമാൻ എസ്.കെ. പിള്ള, വൈസ് ചെയർമാൻ ആർ.കെ. കുറുപ്പ്, സത്യശീലൻ, കൺവീനർ അജയൻ, ശ്രീകുമാർ, ജോയിന്റ് കൺവീനർ മുകേഷ് കുമാർ, യു.ഡി. നായർ, മനോജ് കുമാർ, അശ്വിൻ, ശ്യാംകുമാർ, വിപിൻ, വനിതാ വിഭാഗം വൈസ് ചെയർപേഴ്‌സൺമാരായ സുനിത വിനോദ്, സജിത വിശ്വനാഥ്, വനിതാവിഭാഗം കൺവീനർ ദീപാ അജിത്ത്, ജോയിന്റ് കൺവീനർ ബീന നായർ, ബിന്ദു അജയൻ, ഷീന നിഷാദ്, പ്രോഗ്രാം കോഡിനേറ്റർ മിനി നായർ, സമീറാ ഷാജി തുടങ്ങിയവർ പങ്കെടുത്തു. വനിതാവിഭാഗം സംഘടിപ്പിച്ച കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവ നടന്നു.

▪️ബെംഗളൂരു മലയാളി ഫോറം
ബെംഗളൂരു മലയാളി ഫോറം വനിതാവിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു. ചെയർപേഴ്‌സൺ ജെസി ഷിബു അധ്യക്ഷയായി. മെന്റർ മധു കലമാനൂർ, പ്രസിഡന്റ് പി.ജെ. ജോജോ, സെക്രട്ടറി ഷിബു ശിവദാസ്, അഡ്വ. മെന്റോ ഐസക്, ജയരവി, വസുന്ധര സന്തോഷ്, ബീറ്റ തയ്യൽ, മിനി ജോൺ, ഷൽമ്മ ബഷീർ, ഡോ. ബീന, ഡോ. മൃണാളിനി, ഓമന ജേക്കബ്, ഡോ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു. അരുൺ ജോർജ്, പ്രജി സജീവ്, ഗോപാലകൃഷ്ണൻ, ഷാജു ദേവസി, സന്തോഷ് കുമാർ, ദിനേശ് എന്നിവർ നേതൃത്വം നൽകി. ബെന്നാർഘട്ട റോഡിലെ ആനന്ദാശ്രമത്തിലെ അന്തേവാസികൾക്ക് ഗൃഹോപകരണങ്ങളും ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്തു. ഹാർട്ട്ബീറ്റ്‌സിന്റെ അഞ്ചു ഗണേഷും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യയും അരങ്ങേറി.

▪️കേരളസമാജം കന്റോൺമെന്റ് സോൺ
കേരള സമാജം കന്റോൺമെന്റ് സോൺ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു.യെലഹങ്ക മിഷണറീസ് ഓഫ് ചാരിറ്റി -മദർ തെരേസാസ് ഹോമിൽ നടത്തിയ ആഘോഷം മദർ സുപ്പീരിയർ സിസ്റ്റർ മേബിൾ ഉത്ഘടനം ചെയ്തു. സോൺ വനിതാ വിഭാഗം ചെയർപേഴ്സൻ ദിവ്യ മുരളി അധ്യക്ഷത വഹിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ, അസിസ്റ്റന്റ് സെക്രട്ടറി വി മുരളിധരൻ, സോൺ ചെയർപേഴ്സൻ ഡോ ലൈല രാമചന്ദ്രൻ, കൺവീനർ ഹരി കുമാർ, വനിതാ വിഭാഗം നേതാക്കളായ ദേവി ശിവൻ, രമ്യ ഹരികുമാർ,ഷീന ഫിലിപ്പ്, പദ്മിനി സേതുമാധവൻ, റാണി മധു, പ്രിയ പ്രസാദ് തുടങ്ങിയവർ സംബന്ധിച്ചു.കേക്ക് മുറിച്ചും ഭക്ഷണം വിതരണം ചെയ്തും അമ്മമാർക്കൊപ്പം വനിതാ ദിനം ആഘോഷിച്ചു.

▪️എന്‍എസ്എസ് കര്‍ണാടക
എന്‍എസ്എസ് കര്‍ണാടക കരയോഗങ്ങളിലെ കെ പുരം , ആര്‍ ടി നഗര്‍ , എല്‍ ബി എസ് നഗര്‍ ,അള്‍സൂര്‍ ,വിഗ്ഞാന്‍ നഗര്‍ , ബേഗുര്‍ റോഡ് സ്ത്രി ശക്തിയുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു . ആഘോഷത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ , മുതിര്‍ന്ന വനിതകളെ ആദരിക്കല്‍ എന്നിവയും, തുടര്‍ന്ന് സ്ത്രീ ശാസ്തികരണത്തെപ്പറ്റി ചര്‍ച്ചയും നടത്തി.

▪️എസ്എന്‍ഡിപി  ജാലഹള്ളി
എസ്എന്‍ഡിപി  ജാലഹള്ളി വനിതാ വിങ്ങിൻ്റെ നേതൃത്വത്തിൽ ലോക വനിതാ ദിനം ആഘോഷിച്ചു. വനിതാ വിങ്ങ് പ്രസിഡണ്ട് രേഖ സുനിൽ വനിതാ വിങ്ങ് സെക്രട്ടറി അമ്പിളി വേണുഗോപാൽ' ജോ ട്രഷറർ ഷീബ ദീപേഷ് പരിപാടിക്ക് നേതൃത്വം നൽകി. യൂണിയൻ നേതാക്കളായ പ്രസിഡണ്ട് N അനന്ദൻ ‘വൈസ് പ്രസിഡണ്ട് N വത്സൻ ‘ സെക്രട്ടറി സത്യൻ പൂത്തൂർ ‘ ശാഖ പ്രസിഡണ്ട് ദിലിപ് കുമാർ ‘സെക്രട്ടറി സുനിൽ കുമാർ എന്നിവർ പങ്കെടുത്തു അനിതാ ചന്ദ്രോത്ത് മുഖ്യാതിഥിയായിരുന്നു.

TAGS :

 

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!