ക്വാറി തകര്‍ന്ന് അപകടം; പത്ത് പേര്‍ മരിച്ചു

മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് പത്ത് പേർ മരിച്ചു. കരിങ്കല്ല് ക്വാറിയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്ന് നിരവധി പേരെ കാണാതായി. ഇന്ന് രാവിലെയോടെയാണ് അപകടം നടന്നത്. പലരും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായി പോലീസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
പ്രദേശത്ത് വ്യാപകമായി പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നതായി പോലീസ് അറിയിച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് വിവരം. വിവിധ സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുമുണ്ട്.