പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

ഈ വർഷത്തെ പ്ലസ് വണ്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മാർച്ച് ഒന്നുമുതല്‍ 26 വരെ നടന്ന ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷകളുടെ ഫലമാണ് പ്രസിദ്ധികരിച്ചത്. ഇക്കൊല്ലം 4,14,159 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പൊതുവിദ്യാഭ്യാസവകുപ്പിന്റെ വെബ്സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.
ഈ വർഷം മൂല്യനിർണ്ണയം നേരത്തെ തന്നെ പൂർത്തിയാക്കിയാണ് ഫലം പ്രസിദ്ധികരിച്ചിരിക്കുന്നത്. അതേസമയം, ബുധനാഴ്ച പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. അപേക്ഷയിലെ പിഴവുകള്‍ തിരുത്താൻ ഇതിനു ശേഷം അവസരം നല്‍കും.