കനത്ത മഴ: സംസ്ഥാനത്ത് മരണം ആറായി, കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി


തിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശം. സംസ്ഥാനത്ത് വിവിധ ജില്ലകളിലുണ്ടായ അപകടങ്ങളില്‍ ആറുപേര്‍ മരിച്ചു. രണ്ടു പേരെ കാണാതായി. പലയിടങ്ങളിലും വെള്ളം കയറി. മണ്ണിടിച്ചിലും ഗതാഗത തടസ്സവുമുണ്ടായി. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതമുണ്ടായത്. ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രി യാത്ര നിരോധിച്ചു. കോട്ടയത്ത് മലയോര മേഖലകളിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും നിരോധനമുണ്ട്.

അരുവിക്കര പൈക്കോണം ദുർഗാ ക്ഷേത്രത്തിന് സമീപം അനു നിവാസിൽ അശോകൻ (56) കിള്ളിയാറിൽ ഒഴുക്കിൽപ്പെട്ട് മരിച്ചു. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ ബു​ധ​നൂ​രി​ൽ കാ​ൽ​വ​ഴു​തി തോ​ട്ടി​ൽ വീ​ണ വ​യോ​ധി​ക മ​രി​ച്ചു. ബു​ധ​നൂ​ർ ക​ട​മ്പൂ​ർ ഒ​ന്നാം വാ​ർ​ഡി​ൽ ച​ന്ദ്ര വി​ലാ​സ​ത്തി​ൽ പ​രേ​ത​നാ​യ രാ​ഘ​വ​ന്‍റെ ഭാ​ര്യ പൊ​ടി​യ​മ്മ​യാ​ണ്​ (80) മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 7.30ഓ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. തോ​ടി​നു​മു​ക​ളി​ലെ സ്ലാ​ബി​ൽ ച​വി​ട്ടി​യ​പ്പോ​ൾ കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു.

കനത്ത മനത്ത മഴയിൽ കോട്ടയത്ത് ഇന്നലെ രണ്ടിടത്ത് ഉരുൾപൊട്ടി. ആളപായമില്ല. തലനാട് മൂന്നിലവിന് സമീപം ചൊവ്വൂരും മേലുകാവ് കിഴക്കമറ്റത്തുമാണ് ഉരുൾപൊട്ടലുണ്ടായത്. മേലുകാവിൽ എട്ട് വീടുകളിൽ ഉരുൾവെള്ളം ഇരച്ചെത്തി വീട്ടുപകരണങ്ങൾ ഒഴുകിപ്പോയി. ചൊവ്വൂരിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക കൃഷിനാശമുണ്ടായി. മുണ്ടക്കയത്ത് മണിമലയാറ്റിൽ യുവാവിനെ ഒഴുക്കിൽപെട്ട് കാണാതായി. കളപ്പുരയ്ക്കൽ തിലകനാണ് ഒഴുക്കിൽപെട്ടത്.

ഈരാറ്റപേട്ട-വാഗമൺ റോഡിൽ കല്ലംഭാഗത്ത് റോഡിലേയ്ക്ക് മണ്ണിടിഞ്ഞ് മണിക്കൂറുകളോളം വിനോദ സഞ്ചാരികൾ ഉൾപ്പെടെ കുടുങ്ങി. അഞ്ഞൂറ്റിമംഗലത്ത് രണ്ട് പ്ലൈവുഡ് ഫാക്ടറികളിലേയ്ക്ക് മണ്ണിടിഞ്ഞു വീണു. കൊല്ലത്ത് വീടിനു സമീപത്തെ തോട്ടിലെ ഒഴുക്കിൽപ്പെട്ട് മുഖത്തല വയലിൽ വീട്ടിൽ സലിമിനെ (നൂഹ്-48) കാണാതായി. ഇന്നലെ വൈകിട്ട് 4.30ന് കണിയാംതോടിന്റെ കരയിൽ നിൽക്കുമ്പോൾ കാൽവഴുതി വീഴുകയായിരുന്നു.

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.

ശക്തമായ കാറ്റും മോശം കാലാവസ്ഥയെയും തുടർന്ന് തെക്കൻ കേരള തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച പത്തനംതിട്ട, ആലപ്പുഴ കോട്ടയം, എറണാകുളം ജില്ലകൾ ഓറഞ്ച് അലർട്ടിലും തിരുവനന്തപുരം, കൊല്ലം, ഇടുക്കി, തൃശൂർ ജില്ലകൾ യെല്ലോ അലർട്ടിലുമാണ്.

 


Post Box Bottom AD3 S majestic
Post Box Bottom 6  FLY TECH
Post Box Bottom AD08  Synoms

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം




ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


No tags for this post.
Leave a comment
error: Content is protected !!