മലയാളം മിഷൻ വാർഷികാഘോഷം

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചാപ്റ്റർ മധ്യമേഖലയുടെ ആഭിമുഖ്യത്തിൽ ഓൺലൈനില്‍ പ്രഭാഷണപരിപാടി സംഘടിപ്പിച്ചു. ‘എന്റെ കേരളം’ എന്നവിഷയത്തിൽ അധ്യാപകനും എഴുത്തുകാരനുമായ സുകുമാരൻ പെരിയച്ചൂർ മുഖ്യപ്രഭാഷണം നടത്തി. മിഷൻ ചാപ്റ്റർ പ്രസിഡന്റ് കെ. ദാമോദരൻ അധ്യക്ഷത വഹിച്ചു. ഗീത ശശികുമാർ സ്വാഗതവും നൂർ മുഹമ്മദ് നന്ദിയും പറഞ്ഞു. വിവിധമേഖലകളിലെ മിഷൻ വിദ്യാർഥികളും അധ്യാപകരും, രക്ഷിതാക്കളും പരിപാടിയിൽ പങ്കെടുത്തു.