യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ കേരള സർവകലാശാലയിൽ എസ് എഫ് ഐ- കെ എസ് യു സംഘട്ടനം; പോലീസ് ലാത്തി വീശി

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിന് പിന്നാലെ വിദ്യാർഥി സംഘർഷം. എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ ചേരിതിരിഞ്ഞ് തമ്മിൽ തല്ലി. പോലീസ് ലാത്തി വീശി. പ്രവർത്തകരെ പ്രദേശത്ത് നിന്ന് നീക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് സംഘര്‍ഷം തുടങ്ങിയത്. പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഒടുവില്‍ സംഘര്‍ഷം ക്യാമ്പസിന് പുറത്തേക്കും വ്യാപിച്ചു. ക്യാമ്പസിന് പുറത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകരും കെഎസ്‌യു പ്രവര്‍ത്തകരും പരസ്പരം കല്ലെറിഞ്ഞ് സംഘര്‍ഷമുണ്ടാക്കി. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് നേരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. പോലീസ് സംരക്ഷണം തേടുന്നുവെന്ന് പറഞ്ഞായിരുന്നു കൂവി വിളിച്ചതെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
സർവകലാശാല യൂണിയൻ എസ്എഫ്ഐ നിലനിർത്തിയെങ്കിലും വൈസ്ചെയർപേഴ്സൺ സ്ഥാനം എസ്എഫ്ഐക്ക് നഷ്ടമായി. പത്ത് വർഷത്തിന് ശേഷമാണ് ഒരു ജനറൽ സീറ്റിൽ കെ.എസ്.യു. വിജയിക്കുന്നത്.
TAGS : SFI-KSU CONFLICT | KERALA UNIVERSITY
SUMMARY : SFI-KSU conflict in Kerala University after union elections; Police lathicharged



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.