മൈസൂരുവിൽ ബൈക്കപകടം; മലയാളി യുവതി മരിച്ചു

ബെംഗളൂരു : മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്ല. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു.പാലക്കാട് ചെർപ്പുളശ്ശേരി ചങ്കുപുതിയാറത്ത് തരകൻ ഗിരിശങ്കറിനാണ് (25) പരുക്കേറ്റത്. ഗിരിശങ്കറിനെ മൈസൂരുവിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിരുന്നു അപകടം.
ബെംഗളൂരുവിലെ ഐടി കമ്പനിയായ ഡെഡ്യൂസ് ടെക്‌നോളജീസിൽ ജിഐഎസ് അനലിസ്റ്റാണ് കാർത്തിക. ഇതേ കമ്പനിയിലെ ജീവനക്കാരനാണ് ഗിരിശങ്കർ. ഇരുവരും നാട്ടിൽനിന്ന് ബെംഗളൂരുവിലേക്ക് വരുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്ക് മറിയുകയായിരുന്നു.
TAGS : BIKE ACCIDENT | MYSURU
SUMMARY : Bike accident in Mysore; Malayali woman died



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.