ഐഎസ്ഐ മേധാവിയെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി പാക്കിസ്ഥാൻ

ഇസ്ലാമാബാദ്: പാകിസ്ഥാന് ചാരസംഘടനയായ ഐഎസ്ഐയുടെ മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്കിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയമിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുമായി സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിരിക്കുന്നതിനിടെയാണ് പാകിസ്ഥാന്റെ നടപടി.
ഐഎസ്ഐ മേധാവി എന്ന ഉത്തരവാദിത്തത്തിന് പുറമെയാണ്, അധിക ചുമതലയായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്ന പദവി കൂടി നല്‍കിയിരിക്കുന്നത്. ഇതാദ്യമായാണ് ഐഎസ്ഐ മേധാവി ദേശീയ സുരക്ഷാ ഉപദേഷ്ടാവാകുന്നത്. 2024 സെപ്റ്റംബറിലാണ് ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക്ക് ഐഎസ്ഐ മേധാവിയായി നിയമിതനാകുന്നത്.
ഐഎസ്ഐയുടെ ഡയറക്ടര്‍ ജനറലായി നിയമിതനാകുന്നതിന് മുമ്പ്, പാകിസ്ഥാന് സൈനിക ആസ്ഥാനത്ത് അഡ്ജറ്റന്റ് ജനറലായി അസിം മാലിക് സേവനമനുഷ്ഠിച്ചിരുന്നു. സൈന്യത്തിന്റെ നിയമപരവും അച്ചടക്കപരവുമായ കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഭരണകാര്യങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്.
ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അസിം മാലിക് സൈനിക ആസ്ഥാനത്ത്, സേനാ മേധാവിയുടെ പ്രധാന സഹായി എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അറസ്റ്റും തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതിഷേധങ്ങളും ഉണ്ടാകുന്നതെന്ന് എക്സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
TAGS : PAKISTAN
SUMMARY : Pakistan appoints ISI chief as National Security Advisor



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.