നീറ്റ് ക്രമക്കേട് ആരോപണം; ഡൽഹി, കൽക്കട്ട ഹൈക്കോടതികൾ വിശദീകരണം തേടി

നീറ്റ് പരീക്ഷ (നീറ്റ്–യുജി) ഫലത്തില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ച് വിദ്യാർഥികൾ നൽകിയ പൊതുതാൽപര്യ ഹരജികളിൽ കൽക്കട്ട, ഡൽഹി ഹൈക്കോടതികൾ പരീക്ഷ ഏജൻസിയായ എൻ.ടി.എയോട് വിശദീകരണം തേടി. പിഴവുണ്ടായ ചോദ്യത്തിനു പരീക്ഷയെഴുതിയ എല്ലാവർക്കും ഗ്രേസ് മാർക്ക് അനുവദിക്കണമെന്ന ആവശ്യവുമായി ഒരു വിദ്യാർഥി നൽകിയ ഹർജിയിലാണ് ഡൽഹി ഹൈക്കോടതി എൻടിഎയുടെ നിലപാടു തേടിയത്. ഫലത്തിലെ അപാകതകൾ കാട്ടിയുള്ള മറ്റൊരു റിട്ട് ഹർജിയിലാണ് കൽക്കട്ട ഹൈക്കോടതി എൻടിഎയ്ക്കു നോട്ടിസ് അയച്ചത്. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കൽക്കട്ട ഹൈക്കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ALSO READ:
ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ടു വിദ്യാർഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് അസ്വാഭാവികമായി ലഭിച്ചതിനെ തുടർന്നാണ് പരീക്ഷയിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ഉയരുന്നത്. സംഭവം വിവാദമായതിനെ തുടർന്ന് നാഷനൽ ടെസ്റ്റിങ് ഏജൻസി വിശദീകരണം നൽകിയിരുന്നു. പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.
TAGS : NEET EXAM | HIGH COURT |
SUMMARY : NEET Irregularity Allegation; The Delhi and Calcutta High Courts sought an explanation



ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.