Follow the News Bengaluru channel on WhatsApp

നഴ്‌സിങ് വിദ്യാർഥികൾക്ക് ഒരു വർഷത്തെ സർക്കാർ സേവനം നിർബന്ധമാക്കും

ബെംഗളൂരു: കർണാടകയിൽ നഴ്‌സിങ് വിദ്യാർഥികൾക്ക് സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഒരുവർഷം നിർബന്ധിത സേവനം ഏർപ്പെടുത്തണമെന്ന് നിർദേശിച്ച് ഭരണപരിഷ്കാര കമ്മിഷൻ.

ബി.എസ്.സി. നഴ്‌സിങ് വിദ്യാർഥികൾക്കും ജനറൽ നഴ്‌സിങ് വിദ്യാർഥികൾക്കും ഒരുപോലെ നിർബന്ധിത സേവനം ബാധകമാക്കണമെന്ന് സർക്കാരിന് സമർപ്പിച്ച കമ്മിഷന്റെ റിപ്പോർട്ടിൽ ശുപാർശ ചെയ്തു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും കമ്യൂണിറ്റി ആരോഗ്യകേന്ദ്രങ്ങളിലും (സി.എച്ച്.സി.) ഇവരെ നിയോഗിക്കുന്നതോടെ സംസ്ഥാനത്തെ ആരോഗ്യകേന്ദ്രങ്ങളിൽ ആവശ്യത്തിന് നഴ്‌സുമാരില്ലാത്ത സാഹചര്യത്തിന് പരിഹാരമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.

മുൻ ചീഫ് സെക്രട്ടറി ടി.എം. വിജയ്ഭാസ്കറാണ് ഭരണ പരിഷ്‌കാര കമ്മിഷൻ അധ്യക്ഷൻ. ഉയർന്ന ക്ലാസുകളിലും കോളേജുകളിലും പഠിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ വിജയിക്കാനുള്ള മാർക്ക് കുറയ്ക്കണമെന്നതുൾപ്പെടെയുള്ള നിർദേശങ്ങളും ഭരണപരിഷ്കാര കമ്മിഷൻ മുന്നോട്ടുവെച്ചിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.