കാനില്‍ മികച്ച നടിയായി അനസൂയ സെന്‍ഗുപ്ത; പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരി

കാൻ ചലച്ചിത്ര മേളയില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത. ‘ഷെയിംലെസ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. ബള്‍ഗേറിയന്‍ സംവിധായകനായ കോണ്‍സ്റ്റാന്റിന്‍ ബോന്‍ജനോവാണ് ചിത്രം സംവിധാനം ചെയ്തത്.

പോലീസ് ഉദ്യോഗസ്ഥനെ കുത്തി പരിക്കേല്‍പ്പിച്ച്‌ ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് രക്ഷപ്പെടുന്ന ലൈംഗിക തൊഴിലാളിയുടെ കഥാപാത്രത്തെയാണ് അനസൂയ അവതരിപ്പിച്ചത്. ലോകമെമ്പാടും പോരാട്ടം നടത്തുന്ന ക്വീര്‍ കമ്മ്യൂണിറ്റിക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന മറ്റ് വിഭാഗങ്ങള്‍ക്കും തന്റെ പുരസ്‌കാരം സമര്‍പ്പിക്കുന്നു എന്നാണ് താരം പറഞ്ഞത്.

ആദ്യമായാണ് ഒരു ഇന്ത്യൻ വനിത കാനിലെ ഗ്രാൻഡ് പ്രൈസ് മത്സര വിഭാഗത്തിലേക്ക് യോഗ്യത നേടുന്നത്.
കാൻ ഫിലിം ഫെസ്റ്റിവലിലെ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോള്‍ഡൻ പാമിന് (പാം ദോർ) ഇന്ത്യയില്‍ നിന്ന് ഓള്‍ വീ ഇമാജിൻ ആസ് ലൈറ്റിന്റെ മത്സരിക്കുന്നുണ്ട്. പായല്‍ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം ചെയ്തിരിക്കുന്നത് .

LEAVE A REPLY

Please enter your comment!
Please enter your name here