വാഷിങ്ടണ്‍: ഇറാൻ-ഇസ്രയേൽ സംഘര്‍ഷം കനക്കുന്നതിനിടെ യുദ്ധത്തിൽ അമേരിക്ക കക്ഷിചേരുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനോട് നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി എവിടെയെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സ്വന്തം ഉടമസ്ഥതയിലുള്ള സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് പ്രതികരിച്ചു.
സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്.- അയാളെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല (വധിക്കാന്‍!), തത്കാലം ഇപ്പോള്‍ വേണ്ട. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ തീര്‍ന്നുകൊണ്ടിരിക്കുന്നു- ട്രംപ് കുറിച്ചു.
ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇറാന്റെ ആകാശത്തിന്മേല്‍ പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മിച്ചവയേക്കാള്‍ മികച്ചതല്ലെന്നും ട്രംപ് അവകാശപ്പെട്ടു.
Donald J. Trump Truth Social 06.17.25 12:19 PM EST
We know exactly where the so-called “Supreme Leader” is hiding. He is an easy target, but is safe there – We are not going to take him out (kill!), at least not for now. But we don’t want missiles shot at civilians, or American…
— Commentary Donald J. Trump Posts From Truth Social (@TrumpDailyPosts) June 17, 2025
ഇറാന്റെ രാഷ്ട്രീയവും മതപരവുമായ കാര്യങ്ങളുടെയെല്ലാം അവസാന വാക്ക് 86 വയസുകാരനായ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെതാണ്. ട്രംപിന്റെ പ്രസ്താവനയോടെ പശ്ചിമേഷ്യൻ സംഘർഷത്തിൽ യു.എസ് കൂടുതൽ സജീവമായി ഇടപെടാൻ ഒരുങ്ങുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വന്നത്.
SUMMARY: Iran must surrender unconditionally; Trump’s threat