സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കറിയാം

സ്വർണവിലയില്‍ ഇടിവ്. ഇന്ന് കേരളത്തിൽ ഗ്രാമിന് 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6670 രൂപ എന്ന നിലയിലും ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞ് 53,360 രൂപ എന്ന നിലയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

5540 രൂപയാണ് 18 കാരറ്റിൻ്റെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില. സ്വർണവിലയില്‍ ഈ ആഴ്ച മാത്രം ഗ്രാമിന് 60 രൂപയുടെ വർധനവാണ് രേഖപ്പെടുത്തുകയുണ്ടായത്. സ്വർണവിലയില്‍ വെള്ളിയാഴ്ച കുറവ് രേഖപ്പെടുത്തിയ ശേഷം വിലയില്‍ മൂന്നു ദിവസവും മാറ്റമുണ്ടായിരുന്നില്ല. ആഗോളവിപണിയിലെ പരിവർത്തനങ്ങള്‍ സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here