ഉമ്മൻചാണ്ടി ഫുട്ബോൾ കപ്പ്; ഫിക്സ്ചർ തയ്യാറായി, മത്സരങ്ങൾ ഇന്ന്

ബെംഗളൂരു: കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഉമ്മൻചാണ്ടി മെമ്മോറിയൽ ഫുട്ബോൾ കപ്പിന്റെ ഫിക്സചർ ഡോ. മറിയ ഉമ്മൻ നറുക്കെടുപ്പിലൂടെ നിർവഹിച്ചു. 25000 രൂപ ഒന്നാം സമ്മാനം ആയുള്ള നയൻസ് ഫുട്ബോൾ കപ്പിന് 16 ടീമുകളാണ് മത്സരിക്കുന്നത്.

നറുക്കെടുപ്പിൽ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, വിനു തോമസ്, അലക്സ്‌ ജോസഫ്, ജോണിച്ചൻ വി ഒ, ആന്റോ എം പി, ജെയ്സൺ ജോസഫ്, സുമോജ് മാത്യു, ഡോക്ടർ നകുൽ ബി കെ, അംജിത് തങ്കപ്പൻ എന്നിവർ നേതൃത്വം നൽകി. വിവിധ ടീമുകളുടെ പ്രതിനിധികളും പങ്കെടുത്തു.

ബേഗൂർ ക്രൈസ്റ്റ് അക്കാദമിയിൽ ഉള്ള ടർഫ് ഗ്രൗണ്ടിൽ വെച്ച് ഇന്ന് രാവിലെ എട്ടുമണി മുതൽ മത്സരങ്ങൾ ആരംഭിക്കും. കർണാടക ഗതാഗത മന്ത്രി ശ്രീ രാമലിംഗ റെഡ്‌ഡി, ആന്റോ ആന്റണി എം പി, എംഎൽഎയും ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡണ്ടുമായ എൻ എ ഹാരിസ്, എംഎൽഎ ബി ശിവണ്ണ,  രാഹുൽ മാങ്കുട്ടത്തിൽ, മുഹമ്മദ് നാലപ്പാട്, ആർ കെ രമേഷ്, നിർമ്മാതാവും നടനുമായ അരുൺ ദേവസ്യ, അഡ്വ. പ്രവീൺ കുമാർ, രവികുമാർ ഹുളിമംഗല പഞ്ചായത്ത് പ്രസിഡന്റ്‌, ഒ. മഞ്ജു, ജി കൃഷ്ണപ്പ, അനിൽ കുമാർ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here