ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സ്കൂൾ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചിക്കബെല്ലാപുർ ഷിഡ്‌ലഘട്ടയിലെ സർക്കാർ സ്‌കൂളിലാണ് സംഭവം. പ്രധാനാധ്യാപകൻ ജി. വെങ്കിടേഷാണ് തൻ്റെ സ്‌കൂളിൽ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്തത്.

കഴിഞ്ഞ അഞ്ച് മാസമായി വിദ്യാർഥിനിക്ക് ആർത്തവം ഇല്ലാതിരുന്നത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതിൽ നിന്ന് കുട്ടി മൂന്ന് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ഇത് ചോദ്യം ചെയ്തപ്പോൾ, കഴിഞ്ഞ ആറ് മാസമായി പ്രധാനാധ്യാപകനായ വെങ്കിടേഷ് തന്നെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്ന് വിദ്യാർഥിനി വെളിപ്പെടുത്തി. ഇതേതുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് വെങ്കിടെഷിനെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here