ക്വാറിയിലേക്ക് കാൽ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു

ക്വാറിയിലേക്ക് കാല്‍ തെന്നിവീണ് സഹോദരങ്ങളുടെ മക്കള്‍ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠന്റെ മകന്‍ മേഘജ് (18), രവീന്ദ്രന്റെ മകന്‍ അഭയ് (21) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.30 നാണ് അപകടം സംഭവിച്ചത്.

വീടിനടുത്തുള്ള ക്വറിക്ക് അരികിലൂടെ സംസാരിച്ച് നടന്നു പോകുന്നതിനിടെ മേഘജ് കാല്‍ വഴുതി വീഴുകയായിരുന്നു. മേഘജിനെ രക്ഷിക്കാന്‍ ശ്രമിച്ച അഭയ്യും ഒപ്പം വീഴുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇത് കണ്ട സമീപവാസി ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കോങ്ങാട് അഗ്‌നിശമന സേനയെത്തി തിരച്ചില്‍ നടത്തി ആദ്യം മേഘജിന്റെയും പിന്നീട് 12.30 ഓടെ അഭയ്‌യുടെയും മൃതദേഹം കണ്ടെടുത്തു. ക്വാറിയില്‍ 50 അടിയോളം താഴ്ചയില്‍ വെള്ളമുണ്ട്. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പുലാപ്പറ്റ എം.എന്‍.കെ.എം സ്‌കൂളില്‍ നിന്നും ഈ വര്‍ഷം പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥിയാണ് മേഘജ്. നെഹ്റു കോളജ് രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് അഭയ്.

LEAVE A REPLY

Please enter your comment!
Please enter your name here