കുഴിമന്തി കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം; 27 പേര്‍ ആശുപത്രിയില്‍

തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷ ബാധ. വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേർ ആശുപത്രിയില്‍ ചികിത്സ തേടി. ഇന്നലെ രാത്രി ‘സെയ്ൻ’ എന്ന ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.

ഹോട്ടലില്‍ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്സല്‍ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കുമെല്ലാം ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ട്. കൊടുങ്ങല്ലൂരിലും ഇരിങ്ങാലക്കുടയിലുമുള്ള വിവിധ ആശുപത്രികളിലാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. ആരോഗ്യവകുപ്പും, പഞ്ചായത്ത് -ഫുഡ് ആൻറ് സേഫ്റ്റി അധികൃതരും പോലീസും ചേർന്ന് ഹോട്ടലില്‍ പരിശോധന നടത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here