ആലുവയില്‍ 12 വയസുകാരിയെ കാണാതായി

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവ എടയപ്പുറത്ത് ആണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കാണാതായത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലായിരുന്നു കുട്ടി. ഇവിടെ നിന്നാണ് കാണാതായത്. സംഭവത്തില്‍ ആലുവ പോലീസ് അന്വേഷണം ആരംഭിച്ചു.

കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here